കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യത്തിന് പകരം കുടിച്ചത് ഷേവിങ് ലോഷന്‍; കുവൈത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

Google Oneindia Malayalam News

കുവൈത്ത് സിറ്റി: ആഘോഷങ്ങള്‍ക്ക് ഇപ്പോള്‍ മദ്യമില്ലാതെ പറ്റില്ല എന്ന സ്ഥിതിയാണല്ലോ... എന്നാല്‍ പലപ്പോഴും ഇത്തരം ആഘോഷങ്ങള്‍ വന്‍ ദുരന്തങ്ങളിലാണ് അവസാനിക്കാറുള്ളത്.

കുവൈത്തില്‍ നിന്ന് വരുന്നത് ഇത്തരം ഒരു വാര്‍ത്തയാണ്. മദ്യമെന്ന് കരുത് ഷേവിങ് ലോഷന്‍ കുടിച്ച രണ്ട് മലയാളി യുവാക്കളാണ് മരിച്ചത്.

Kuwait Map

കോഴിക്കോട് സ്വദേശി റഫീഖ്(41), പുനലൂര്‍ സ്വദേശി ഷംജീര്‍(32) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒരു സുഹൃത്തിനെ ഗുരുതാരവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.

കുവൈത്തില്‍ ഡ്രൈവര്‍മാരാണ് മരിച്ച രണ്ട് പേരും. പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു മദ്യപാനം. ഇവര്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഇയാള്‍ ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് തിരിച്ചെത്തി നോക്കിയപ്പോഴാണ് രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

കുവൈത്ത് സിറ്റി സബാഹിയ ബ്ലോക്കിലെ ഒരു ഔട്ട് ഹൗസില്‍ വച്ചായിരുന്നു ആഘോഷം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം ഷേവിങ് ലോഷന്‍ കുടിച്ചതാണെന്ന് കണ്ടെത്തിയത്.

English summary
Two malayalees died in Kuwait drinking Shaving Lotion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X