Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ വാഹനപകടത്തില്‍ രണ്ട് മലയാളികള്‍ മരണപ്പെട്ടു

ജിദ്ദ: മദീന സന്ദര്‍ശനത്തിന് പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തിന് പിറകില്‍ ട്രക്ക് വന്നിടിച്ചാണ് അപകടം സംഭവിച്ചത്. കോഴിക്കോട് അത്തോളി സ്വദേശി സമീറ ശമലും, ശമലിന്റെ ഉമ്മ ആസിയ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ജിദ്ദയില്‍ നിന്നും ഏതാണ്ട് 75 കിലോമീറ്റര്‍ അകലെ തൂവ്വലിലാണ് അപകടം നടന്നത്.

സംഭവ സ്ഥലത്തു തന്നെ ഇരുവരും മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മൂന്നു വയസ്സുകാരി അനബിയയെ ഗുരുതരമായ പരുക്കുകളോടെ മക്ക അല്‍നൂര്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. മരിച്ചവരുടെ മ്യതദേഹങ്ങള്‍ ജിദ്ദ കിംങ് ഫഹദ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

accident

ശമല്‍, മൂത്തമകള്‍ ഐലിന്‍, ശമലിന്റെ പിതാവ് മുഹമ്മദലി എന്നിവര്‍ക്കും അപകടത്തില്‍ പരുക്ക് പറ്റിയിട്ടുണ്ടെങ്കിലും പരുക്ക് നിസാരമായതിനാല്‍ പ്രാഥമിക ചികിത്സ നല്‍കി ഇവരെ വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കുടുംബം ഉംറ നിര്‍വ്വഹിച്ച് താമസ സ്ഥലത്ത് തിരിച്ചെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+