കുവൈത്തില്‍ മലയാളികള്‍ വെടിയേറ്റ് മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് മലയാളികള്‍ വെടിയേറ്റ് മരിച്ചതയാി റിപ്പോര്‍ട്ട്. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് കൊല്ലപ്പെട്ട മലയാളികളെന്ന് സൂചന. ബാങ്കില്‍ പണം നിക്ഷേപിച്ച് മടങ്ങുമ്പോഴായിരുന്നു ഇവര്‍ക്ക് നേരെ അക്രമമുണ്ടായത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
ബദര്‍ അല്‍ മുല്ല സ്വകാര്യ സെക്യൂരിറ്റി കമ്പനിയിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട വിവരം നാട്ടിലുള്ള ഇവരുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. എന്നാല്‍ മറ്റ് വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല.

സംഭവത്തിന് പിന്നില്‍ ആരാണെന്നോ ആക്രമണത്തിന്റെ കാരണമോ ഇത് വരെയും അറിവായിട്ടില്ല. സുലൈബിയയില്‍ വച്ചാണ് മലയാളികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തെപ്പറ്റി പൊലീസ് അന്വേഷണം ആരോഭിച്ചിട്ടുണ്ട്.
മലയാളികള്‍ ഉള്‍പ്പടെ ഒട്ടേറെ ഇന്ത്യക്കാരാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്. മോഷണ ശ്രമത്തിനിടെയാണോ മലയാളികള്‍ മരിച്ചതെന്നതും വ്യക്തമല്ല.












Click it and Unblock the Notifications