മസ്‌കറ്റിൽ സ്‌കൂൾബസ് അപകടം: രണ്ട് മലയാളി കുട്ടികൾ അടക്കം അഞ്ച് മരണം
മസ്‌കറ്റ്: സ്‌കൂൾ വിനോദയാത്രാസംഘം സഞ്ചരിച്ച് ബസ് അപകടത്തിൽ പെട്ട് രണ്ട് മലയാളി കുട്ടികൾ അടക്കം അഞ്ച് മരണം. ഒമാനിലെ നിസ് വയിൽ ആണ് സംഭവം.
നിസ് വ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്. കണ്ണൂർ പട്ടാന്നൂർ സ്വദേശി അബ്ദുൾ കബീറിന്റെ മകന്‍ മുഹമ്മദ് ഷബാസ്(8), കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സിജാദിന്റെ മകൾ റൂയ അമൻ(8) എന്നിവരാണ് മരിച്ച മലയാളി കുട്ടികൾ. രണ്ട് പേരും രണ്ടാം ക്ലാസ് വിദ്യാർത്ഥികളാണ്.

മരിച്ചവരിൽ ഒരാൾ മഹാരാഷ്ട്ര സ്വദേശിനിയായ അധ്യാപിക ദീപാലി സത്തേയി ആണ്. മറ്റ് രണ്ട് പേർ ഒമാൻ സ്വദേശികളായ ബസ് ജീവനക്കാരാണ്.
33 പേരാണ് സ്‌കൂൾ ബസിൽ ഉണ്ടായിരുന്നത്. ബഹ്ലയിൽ വച്ചാണ് മീൻ കയറ്റി പോവുകയായിരുന്ന ട്രക്ക് സ്‌കൂൾ ബസ്സിൽ ഇടിച്ചത്. നാല് പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അധ്യാപികയായ ദീപാലി സത്തേയി ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications