കാറപകടത്തില്‍പ്പെട്ട അറബി കുടുംബത്തെ കൊള്ളയടിച്ചു, രണ്ടംഗ സംഘം പിടിയില്‍, മലയാളികള്‍
അബുദാബി: കാര്‍ അപകടത്തില്‍പ്പെട്ട കുടുംബത്തെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിന് പകരം പണവും മൊബൈലും ആഭരണവും മോഷ്ടിച്ച രണ്ടംഗ സംഘത്തിന് തടവ് ശിക്ഷ. അബുദാബിയിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് കാര്‍ അപകടത്തില്‍പ്പെട്ടത്. അറബ് വംശജനായ യുവാവും ഭാര്യയും മൂന്ന് ആണ്‍കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
കാറിനുള്ളില്‍ കുടുങ്ങിയ അഞ്ച് പേര്‍ക്കും നിസാരമായ പരിക്കുകളേ ഉണ്ടായിരുന്നുള്ളൂ. കാര്‍ അപകടത്തില്‍പ്പെട്ടതും മറ്റൊരു കാറിലെത്തിയ രണ്ടംഗ സംഘം ഇവര്‍ക്കരികിലേയ്ക്ക് എത്തി. തങ്ങളെ രക്ഷിയ്ക്കാന്‍ എത്തിയതാണെന്നാണ് യുവാവ് പ്രതീക്ഷിച്ചത്.

എന്നാല്‍ യുവാവിന്റെ പക്കലുണ്ടായിരുന്ന 13000 ദിര്‍ഹവും മൂന്ന് വില കൂടിയ മൊബൈല്‍ ഫോണുകളും ആഭരണങ്ങളും മോഷ്ടിച്ച് സംഘം കടന്ന് കളഞ്ഞു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് കോടതി വിധിയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications