Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവ് പട്ടിയെ ക്രൂരമായി വണ്ടിയിടിച്ച് കൊന്ന അറബികള്‍ക്ക് ശിക്ഷ

റിയാദ്: സൗദിയില്‍ തെരുവ് നായയെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് അറബികള്‍ അറസ്റ്റില്‍. വണ്ടി ഇടിച്ച് പട്ടിയെ തള്ളിയിട്ട ശേശം പത്ത് തവണയോളം അതിന്റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ദൃശ്യങ്ങള്‍ ചിത്രീകരിയ്ക്കുകയും യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതാണ് അറബികളെ കുടുക്കിയത്.

അറബികള്‍ തെരുവ് പട്ടിയെ ക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് തുടങ്ങിയത്.സൗദി അറേബ്യയിലെ ഒരു മരൂഭൂമിയ്ക്ക് സമീപമാണ് സംഭവം നടന്നത്. രണ്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

Dog Kill

റോഡരികില്‍ നില്‍ക്കുകയായിരുന്ന പട്ടിയെ കാര്‍ ഇടിച്ചിട്ടു. കാലിന് പരിക്കേറ്റ് നിലത്ത് വീണ പട്ടിയ്ക്ക് മുകളിലൂടെ അറബികള്‍ വീണ്ടും കാര്‍ കയറ്റി. പത്ത് തവണയോളം പട്ടിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയതായി പറയുന്നു.

രണ്ട് അറബികളും അറസ്റ്റിലായതായി സൗദി കാര്‍ഷിക മന്ത്രാലയം വക്താവ് ജാബെര്‍ അലി ഷഹ്രി പറഞ്ഞു. ഡെയ്‌ലി മെയില്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അറസ്റ്റിലായ പ്രതികള്‍ ഒന്നുകില്‍ തടവ് ശിക്ഷയോ അല്ലെങ്കില്‍ 500,000 സൗദി റിയാല്‍ പിഴയായോ കെട്ടിവയ്ക്കണമെന്ന് കോടതി വിധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+