ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്തിയ ഇറാനികള്‍ പിടിയില്‍
ഷാര്‍ജ: വ്യവസായ മേഖല 17 ല്‍ കഴിഞ്ഞ ദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറില്‍ ടാക്‌സി ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. പാക്കിസ്ഥാന്‍ സ്വദേശിയാണ് ഇദ്ദേഹം. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇതുമായി ബന്ധപ്പെട്ട് രണ്ട് ഇറാന്‍ സ്വദേശികള്‍ പോലീസ് പിടിയിലായി.
ഇവര്‍ ഇദ്ദേഹത്തെ കൊലപ്പെടുത്തി ഡിക്കിയില്‍ ഉപേക്ഷിക്കുകയായിരുന്നു വെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെതിനെ തുടര്‍ന്ന് പരിസരത്തുളളവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഡിക്കിയില്‍ പാക്കിസ്ഥാന്‍ സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മ്യതദേഹം പിന്നീട് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇതില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ വലയിലായത്.












Click it and Unblock the Notifications