കുവൈത്ത്; ശല്യക്കാരെ യുവതി അന്ധരാക്കി?
കുവൈത്ത് സിറ്റി: ശല്യക്കാരായ ആണ്‍കുട്ടികള്‍ക്ക് നേരെ ഫിലിപ്പീന്‍ യുവതി ഹെയര്‍ സ്‌പ്രേ പ്രയോഗിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കുട്ടികളുടെ കാഴ്ച ശക്തി നഷ്ടപ്പെടാതിരിയ്ക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ഡോക്ടര്‍മാര്‍. കുവൈത്ത് സിറ്റിയിലുള്ള ജോലിസ്ഥലത്തേയ്ക്ക് പോവുകയായിരുന്നു. യുവതിയെ പിന്തുടര്‍ന്നെത്തിയ 17 ഉം 13 ഉം വയസ്സുള്ള ആണ്‍കുട്ടികളാണ് ഇവരെ അപമാനിയ്ക്കാന്‍ ശ്രമിച്ചത്.
യുവതിയ്ക്ക് പിന്നാലെ കൂടിയ കുട്ടികള്‍ ഇവരെ കടന്ന് പിടിയ്ക്കാന്‍ ശ്രമിയ്ക്കുകയും അശ്ലീലം പറയുകയും ചെയ്തു. പലതവണ കുട്ടികളെ യുവതി താക്കീത് ചെയ്തു. എന്നാല്‍ അതൊന്നും കാര്യമാക്കാതെ യുവതിയ്ക്ക് പിന്നാലെ കൂടുകയായിരുന്നു ഇവര്‍.

കുട്ടികളുടെ പെരുമാറ്റം അതിരുവിട്ടതോടെ സ്ത്രീ ബാഗ് തുറന്ന് ഹെയര്‍ സ്പ്രേ എടുത്ത് കുട്ടികള്‍ക്ക് നേരെ പ്രയോഗിച്ചു. മുഖത്താണ് സ്പ്രേ പ്രയോഗിച്ചത്. അവശനിലയിലായ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കാഴ്ചശക്തി നശിയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍. ശല്യക്കാര്‍ക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി.


Click it and Unblock the Notifications