ദുബായില്‍ യുവതിയുടെ ബാഗ് പിടിച്ചുപറിച്ച് രക്ഷപ്പെട്ട കൗമാരക്കാര്‍ പിടിയില്‍
ദുബായ്: വഴിയാത്രക്കാരിയുടെ ബാഗ് പിചിച്ചുപറിച്ച് ബൈക്കില്‍ കടന്നുകളഞ്ഞ രണ്ടു കൗമാരക്കാര്‍ പോലീസ് പിടിയില്‍. നിയമങ്ങള്‍ കര്‍ശനമായ അറബ് രാജ്യങ്ങളില്‍ പോലും കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുകയാണ്.
റോഡരികിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെ ആക്രമിച്ച് ബാഗ് തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു ഈ ചെറുപ്പക്കാര്‍. പിടിവലിക്കിടയില്‍ യുവതി വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു.

നഷ്ടപ്പെട്ട ബാഗില്‍ 3000 ദിര്‍ഹവും മൂന്നു മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ട,് ഐഡന്റ്റ്റി കാര്‍ഡു എന്നിവയാണ് ഉണ്ടായിരുന്നത്. റോഡില്‍ വീണു കിടന്ന യുവതിയെ പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ യുവാക്കള്‍ കുറ്റം സമ്മതിച്ചു. പണവും ഫോണുകളും എടുത്ത ശേഷം ബാഗ് വലിച്ചെറിഞ്ഞു എന്നാണ് പറഞ്ഞത്. പ്രതികളെ ദുബായ് കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications