കോമയിലുള്ള ഭര്‍ത്താവിന് അവകാശികള്‍ രണ്ട്; കോടതി നിര്‍ദ്ദേശിച്ച പരിഹാരം അറിയണ്ടേ?
ദില്ലി: കോമയിലിരിക്കുന്ന ഭര്‍ത്താവിന് ഭര്‍ത്താവിന് അവകാശികള്‍ രണ്ട്. ഡല്‍ഹിയിലാണ് ബോളിവുഡ് ചിത്രത്തെ വെല്ലുന്ന കഥ നടന്നത്. യുവാവിന് വേണ്ടി അവകാശമുന്നയിക്കുന്ന രണ്ട് യുവതികളുടേയും തര്‍ക്കം പരിധികടന്നതോടെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ഇരുവരും തീരുമാനിച്ചത്.
എന്നാല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച യുവതികളിലൊരാള്‍ യുവതിയും മകനും തന്റെ ഭര്‍ത്താവിനെ അന്യായമായി തടഞ്ഞുവച്ചിരിക്കുകയാണെന്നും കോമയിലായി ആശുപത്രിയില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിനെ വെസ്റ്റ് ഡല്‍ഹിയിലുള്ള തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്. എന്നാല്‍ താനാണ് നിയമപരമായി വിവാഹം കഴിച്ച ഭാര്യയെന്നാണ് രണ്ടാമത്തെ സ്ത്രീ ഉന്നയിക്കുന്ന വാദം. കോമയിലുള്ള തന്റെ ഭര്‍ത്താവിന്റെ ശരീരം കോടതിയില്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്നും പരാതിക്കാരി കോടതിയില്‍ അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ കേസ് പരിഗണിച്ച ജസ്റ്റിസ് ജി എസ് സിസ്റ്റാനി, സംഗീത ദിങ്ക്ര സേഗാള്‍ എന്നിവര്‍ക്ക് ആരാണ് യഥാര്‍ത്ഥ ഭാര്യയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രണ്ടാമത്തെ യുവതിയ്ക്ക് ഭര്‍ത്തിവിനെ പരിചരിക്കാനുള്ള അനുമതി നല്കിയ കോടതി പരാതിക്കാരിക്ക് ആഴ്ചകളില്‍ ബുധനാഴ്ച ഒരു മണിക്കൂര്‍ ഭര്‍ത്താവിനെ സന്ദര്‍ശിക്കാനുള്ള അനുമതി നല്കിക്കൊണ്ടായിരുന്നു പ്രശ്നത്തിന് പരിഹാരം കണ്ടത്. സന്ദര്‍ശന സമയത്ത് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സാന്നിദ്ധ്യമുണ്ടാവണമെന്നും കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം കേസ് കോടതി അടുത്ത മാസം വീണ്ടും പരിഗണിക്കും.
-
ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ അവസരം, കോഴിക്കോട്ടും മഞ്ചേരിയിലും ഒഴിവുകള്‍; വേഗം അപേക്ഷിച്ചോ -
സ്പൈസസ് ബോർഡിൽ നിരവധി ഒഴിവുകൾ; 21000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
ഇറാന് വഴിയൊരുക്കി, ഇന്ത്യക്ക് ആശ്വാസം: 40,000 മെട്രിക് ടണ്‍ പാചകവാതകവുമായി കപ്പല്‍ ഇന്ത്യയിലേക്ക് -
സാധാരണക്കാർക്ക് എട്ടിന്റെ പണി; മൊബൈൽ ബില്ല് ഇനി കുതിച്ചുയരും -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും












Click it and Unblock the Notifications