Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് വയസുകാരന്‍ ടിക്കറ്റ് എടുത്തു; ബിഗ് ടിക്കറ്റില്‍ പിതാവിന് ലഭിച്ചത് 60 ലക്ഷം രൂപ

ദുബായ്: ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമ്മാനം അടിച്ചത് ഇന്ത്യക്കാര്‍ക്കാണെന്ന് തോന്നുന്നു. സമ്മാനം ലഭിക്കുന്നവരുടെ വ്യത്യസ്തമായ കഥകളും നമ്മള്‍ കേള്‍ക്കാറുണ്ട്. കൂടുതലും അപ്രതീക്ഷിതമായി ഭാഗ്യം തേടി വന്നവരെ കുറിച്ചാണ് നമ്മള്‍ കേട്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോഴിതാ രസകരമായ സമ്മാന കഥയാണ് പറയാനുള്ളത്. രണ്ട് വയസുകാരനായ മകന്‍ എടുത്ത് നല്‍കിയ ടിക്കറ്റാണ് ഇപ്പോള്‍ നറുക്കെടുപ്പില്‍ സമ്മാനം നേടിയിരിക്കുന്നത്.

india

പ്രവാസി മലയാളിയായ താരിഖിനാണ് ഇത്തവണ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. മൂന്ന് ലക്ഷം ദിര്‍ഹമാണ് താരിഖിന് നറുക്കെടുപ്പിലൂടെ ലഭിച്ചിരിക്കുന്നത്. അതായത് 60 ലക്ഷത്തോളം ഇന്ത്യന്‍ രൂപ. ഖത്തറില്‍ താമസിക്കുന്ന താറിഖ് ഒരു വര്‍ഷത്തോളമായി ബിഗ് ടിക്കറ്റ് എടുക്കുന്നു.

എല്ലാ തവണയും സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് ടിക്കറ്റ് എടുക്കുന്നത്. ഇത്തവണ രണ്ട് വയസുകാരനായ മകന്‍ ആണ് ടിക്കറ്റ് നമ്പര്‍ തിരഞ്ഞെടുത്തത്. എല്ലാ മാസവും അവസാനമാണ് ടിക്കറ്റ് എടുത്തിരുന്നത്. അവസാനം ഇപ്പോള്‍ താരിഖ് എടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചിരിക്കുകയാണ്.

ഈ പണം കൊണ്ട് സഹോദരിയുടെ വിവാഹം നന്നായി നടത്താനാണ് താരിഖ് തീരുമാനിച്ചിരിക്കുന്നത്. സമ്മാനം ലഭിച്ച വിവരം ബിഗ് ടിക്കറ്റ് പ്രതിനിധി ബ്രുഷ വിളിച്ചറിയിച്ചപ്പോള്‍ സന്തോഷം അടക്കാന്‍ സാധിച്ചിരുന്നില്ലെന്ന് താരിഖ് പറയുന്നു. അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിലെ വിജയിയാണ് താരിഖ് ഷൈഖ്. 108475 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം അടിച്ചത്.

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+