ഫെഡറല്‍ ബാങ്കിന്റെ യുഎഇയിലെ രണ്ടാമത്തെ പ്രതിനിധി കാര്യാലയം ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു
ദുബായ്: ഇന്ത്യയിലെ മുന്‍നിര ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്കിന്റെ യു.എ.ഇയിലെ രണ്ടാമത്തെ പ്രതിനിധി കാര്യാലയം ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യയിലേക്ക് അയക്കപ്പെടുന്ന മൊത്തം പ്രവാസി നിക്ഷേപത്തിന്റെ 13 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്ന ബാങ്കിന്റെ യു.എ.ഇലെ രണ്ടാമത്തെയും ദുബായിലെ ആദ്യത്തെയും പ്രതിനിധി കാര്യാലയമാണ് ബര്‍ദുബൈ അല്‍ മുസല്ല ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ പത്മശ്രീ എം.എ. യൂസുഫലി ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ഫെഡറല്‍ ബാങ്ക് മാനേജിങ്ങ് ഡയറക്ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന്, ചീഫ് ജനറല്‍ മാനേജര്‍മാരായ കെ.ഐ. വര്‍ഗീസ്, മോഹനചന്ദ്രന് കെ. ആര്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ദീപക് ഗോവിന്ദ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജോസ് സ്കറിയ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സാങ്കേതിക സംവിധാനങ്ങളിലൂന്നിയ നവീകരണങ്ങളിലൂടെയും ഉപഭോക്തൃ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളിലൂടെയും ഇടപാടുകാരെ ഏറെ സ്വാധീനിച്ച ഫെഡറല്‍ ബാങ്കിന് സാമ്പത്തിക സേവനദാതാക്കളില്‍ മുന്‍നിര സ്ഥാനമാണുള്ളത്.

ഡിജിറ്റല്‍ മേഖലയില്‍ നടത്തിയ മുന്നേറ്റങ്ങളിലൂടെ ഓരോ ഇടപാടുകാരുടെയും ജിവിതത്തെ ഡിജിറ്റലായി സ്വാധീനിക്കാനും ഫെഡറല്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 1252 ശാഖകളും 1561 എ.ടി.എം. കൗണ്ടറുകളുമായി ബാങ്കിങ്ങ് രംഗത്ത് വന്‍ മുന്നേറ്റമാണ് ഫെഡറല്‍ ബാങ്ക് കൈവരിച്ചിരിക്കുന്നത്. ലോക വ്യാപകമായി 74 എക്സ്ചേഞ്ച് ഹൗസുകളും 6 ബാങ്കുകളുമായി സ്ഥാപിച്ചിട്ടുള്ള ബിസിനസ് പങ്കാളിത്തത്തിലൂടെ റെമിറ്റന്‍സ് ബിസിനസ് മേഖലയില്‍ അസൂയാര്‍ഹമായ സ്ഥാനം വഹിക്കുന്നതോടൊപ്പം പ്രവാസികളുടെ ഏറ്റവും പ്രിയപ്പെട്ട ബാങ്കായും ഫെഡറല്‍ ബാങ്ക് മാറിക്കഴിഞ്ഞുവെന്നും അധിക്രതര്‍ വ്യക്തമാക്കി.
എന്‍.ആര്.ഐ ഉപഭോക്താക്കള്‍ നിരവധി വര്‍ഷങ്ങളായി അവരുടെ നാട്ടിലെ വിവിധ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെ ബന്ധപ്പെടാവുന്ന കേന്ദ്രമായാണ് ഫെഡറല്‍ ബാങ്കിനെ കാണുന്നത്.ബാങ്കിങ്ങ് രംഗത്ത് കേരളത്തില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന ഫെഡറല്‍ ബാങ്കിന് തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സജീവ സാന്നിധ്യവുമുണ്ട്.
അക്കൗണ്ട് സംബന്ധമായ അന്യേഷണങ്ങള്‍ക്കും നിക്ഷേപങ്ങളെയും വായ്പകളെയും കുറിച്ചുള്ള വിവരങ്ങള്‍ക്കും ബാങ്കിന്റെ സേവനവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരങ്ങള്‍ക്കും മറ്റും പതിനിധികാര്യാലയത്തിന്റെ സേവനം ഉപയോഗപ്പെടുത്താവുതാണ്.
ദുബായ് ഓഫീസുമായി ബന്ധപ്പെടേണ്ട നമ്പര്‍ 009714 2826422
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ












Click it and Unblock the Notifications