Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ ദേശീയദിനം: യാത്രനിരക്കുകള്‍ കുത്തനെ കുറച്ച് പ്രമുഖ വിമാനകന്പനി

ദുബായ്: 43 മത് യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് വന്‍ ഓഫറുമായി പ്രമുഖ എയര്‍ ലൈന്‍ കമ്പനിയായ ലുഫതാന്‍സ ജര്‍മന്‍ എയര്‍ലൈന്‍സ് രംഗത്ത്. യാത്ര നിരക്കില്‍ 43 ശതമാനം വരെ ഇളവ് നല്‍കുന്ന സ്‌പെഷ്യല്‍ പാക്കേജുകളാണ് കമ്പനി മുന്നോട്ട് വയ്ക്കുന്നത്. പരിമതികാല ഓഫറാണ്. രണ്ട് ദിവസത്തിനകം തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണം.

എയര്‍ലൈന്‍സിന്റെ ഓഫര്‍ പ്രകാരം നവംബര്‍ മുപ്പത് മുതല്‍ ഡിസംബര്‍ ഒന്നുവരെ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം. യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ഗുണകരമാവുക. യൂറോപ്പിലെ 28 സ്ഥലങ്ങളിലേയ്ക്കാണ് യാത്രാനുകൂല്യം അനുവദിയ്ക്കുന്നത്. ഇത്തരത്തില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ ഉപയോഗിച്ച് 2015 മെയ് 31 വരെ യാത്ര ചെയ്യാം.

German Airlines

മ്യൂണിക്കിലേയ്ക്ക് യുഎഇയില്‍ നിന്നും 2,305 ദിര്‍ഹത്തിന് പറക്കാം. ഫ്രാങ്ക്ഫര്‍ട്ടിലേയ്ക്ക് 2,175 ദിര്‍ഹവും ബ്രസല്‍സ്, പാരീസിലേയ്ക്ക് 2,185 ദിര്‍ഹത്തിനും യാത്ര ചെയ്യാം. ലണ്ടനിലേയ്ക്ക് 2,605 ദിര്‍ഹത്തിനും പറക്കാം. ആഭ്യന്തര സര്‍വീസുകളിലും ഇടക്കാലത്ത് നല്ല ഓഫറുകള്‍ ലുഫ്താന ജര്‍മന്‍ എയര്‍ലൈന്‍സ് നല്‍കിയിരുന്നു. യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് കൂടുതല്‍ എയര്‍ലൈന്‍ കമ്പനികള്‍ ഓഫറുകളുമായി എത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+