യുഎഇ: ജോലി വിട്ട് ഒരു മാസത്തിനുള്ളില്‍ താമസ സ്ഥലം ഒഴിയണമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം
അബുദാബി: യുഎഇയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം. ജോലി ഉപേക്ഷിച്ച ശേഷം ഒരു മാസത്തിനുള്ളില്‍ കമ്പനി നല്‍കുന്ന താമസ സ്ഥലം ഒഴിയണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഇക്കാര്യം യുഎഇയില്‍ സേവനമനുഷ്ഠിക്കുന്നവരെ മന്ത്രാലയം അറിയിച്ചുകഴിഞ്ഞു.
കമ്പനിക്ക് കീഴിലുള്ള സേവനം അവസാനിച്ച് ഒരുമാസത്തിനുള്ളില്‍ താമസ സ്ഥലം ഒഴിഞ്ഞ് കമ്പനിയുമായി സഹകരിക്കണമെന്നാണ് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പ്. എന്നാല്‍ ചില അടയന്തര ഘട്ടങ്ങളില്‍ യുഎഇയിലെ കമ്പനികള്‍ ചില ഇളവുകള്‍ അനുവദിച്ച് നല്‍കാറുണ്ടെന്നും യുഎഇയിലെ ഒരു മികച്ച കമ്പനിയിലെ എച്ച്ആര്‍ഡി ഓഫീസര്‍ സാക്ഷ്യപ്പെടുത്തുന്നു.

എന്നാല്‍ ഏറെക്കാലം യുഎഇയിലെ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ ഏറെക്കാലത്തിന് ശേഷം സ്വരാജ്യത്തേക്ക് തിരിച്ചുപോകുമ്പോള്‍ ഈ സൗകര്യം നീട്ടിനല്‍കാന്‍ ആവശ്യപ്പെടാറുണ്ട്. ഇത്തരക്കാര്‍ക്ക് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി 15 ദിവസം അധികം അനുവദിക്കാറുണ്ടെന്നും എച്ച്ആര്‍ ഉദ്യോഗസ്ഥ സാക്ഷ്യപ്പെടുത്തുന്നു. ഏതെല്ലാം സാഹചര്യങ്ങളിലാണ് ഇത്തരത്തിലുള്ള ഇളവുകള്‍ നല്‍കാന്‍ കഴിയുകയെന്ന് യുഎഇ തൊഴില്‍ നിയമത്തില്‍ വ്യക്തമാക്കുന്നു. ജോലിക്കാര്‍ക്കുള്ള താമസബത്ത ജോലിക്കാരുടെ അടിസ്ഥാന വേതനത്തില്‍ ഉള്‍പ്പെടുന്നില്ലെന്ന് കഴിഞ്ഞ ഏപ്രിലില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. യുഎഇയിലെ പുതിയ തൊഴില്‍ നിയമമനുസരിച്ച് യാത്രബത്ത, താമസബത്ത, ടെലഫോണ്‍ ബില്ല്, വിമാനയാത്രക്കുള്ള ചെലവ് എന്നിവ അടിസ്ഥാന ശമ്പളത്തിന്റെ ഭാഗമല്ലെന്ന് തൊഴില്‍ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
നേരത്തെ യുഎഇയിലെ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് താമസ ബത്ത, യാത്ര ബത്ത എന്നിവയുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ശമ്പളത്തിനൊപ്പം ലഭിച്ചിരുന്നു. തൊഴില്‍ കരാറുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇക്കാര്യങ്ങള്‍ മലയാളികളുള്‍പ്പെടെയുള്ള ജോലിക്കാര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ പുതിക്കിയ തൊഴില്‍ നിയമത്തിലെ വകുപ്പുകള്‍ പ്രവാസികള്‍ക്ക് സാമാന്യം ബാധ്യതകള്‍ ഉണ്ടാക്കുന്നതാണ്.












Click it and Unblock the Notifications