ഇന്റര്‍നെറ്റ് ഫോണ്‍ വിളി; പ്രവാസികള്‍ ശ്രദ്ധിക്കുക, ഈ ആപ്പുകള്‍ ഓകെ, അല്ലെങ്കില്‍ 4.5 കോടി പിഴ
ദുബായ്: ലോകത്ത് ഏറ്റവും വേഗതയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ലഭിക്കുന്ന രാജ്യമാണ് യുഎഇ. ഗുണമേന്മയില് യുഎഇക്ക് മൂന്നാം സ്ഥാനവുമുണ്ട്. യഥേഷ്ടം ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സൗകര്യമുണ്ടെങ്കിലും ദുരുപയോഗം ചെയ്യരുത്. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ പാലിക്കേണ്ട ചട്ടം യുഎഇയില്‍ ശക്തമാണ്. ലംഘിച്ചാല്‍ കടുത്ത നടപടിയുണ്ടാകും.
പ്രവാസികള്‍ നാട്ടിലേക്ക് വിളിക്കുന്നത് കൂടുതലും ഇന്റര്‍നെറ്റ് കോള്‍ വഴിയാണ്. എന്നാല്‍ എല്ലാ ആപ്പുകളും ഇതിന് വേണ്ടി ഉപയോഗിക്കാന്‍ സാധിക്കില്ല. ഏതെല്ലാം ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്. ലംഘിച്ചാല്‍ പിടിവീഴും. ഈ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഇതുവരെ അറിയാത്ത പ്രവാസികളും നിരവധിയാണ്. വിശദാംശങ്ങള്‍ അറിയാം...

യുഎഇയില്‍ നിന്ന് ഇന്റര്‍നെറ്റ് കോള്‍ ചെയ്യുന്നതിന് തടസമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ചില ചട്ടങ്ങളുണ്ട്. ഇത് ലംഘിക്കുന്നത് കുറ്റകരമാണെന്ന് ടെലികോം അതോറിറ്റി അറിയിച്ചു. സര്‍ക്കാര്‍ അനുവദിക്കാത്ത ആപ്പുകള്‍ ഉപയോഗിച്ച് നാട്ടിലേക്ക് ഇന്റര്‍നെറ്റ് കോള്‍ ചെയ്താല്‍ നടപടിയുണ്ടാകും. ഇത്തരം കോള്‍ തടയേണ്ടത് സര്‍വീസ് അനുവദിക്കുന്ന കമ്പനികള്‍ കൂടിയാണെന്ന് അതോറിറ്റി ഓര്‍മിപ്പിക്കുന്നു.

വിപിഎന്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് കോള്‍ ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് അധികൃതരുടെ നിര്‍ദേശം. യുഎഇ നിരോധിച്ചതാണ് ഇത്തരത്തിലുള്ള ഇന്റര്‍നെറ്റ് കോള്‍. പിടിക്കപ്പെട്ടാല്‍ സൈബര്‍ നിയമം അനുസരിച്ചുള്ള നടപടികള്‍ നേരിടേണ്ടി വരും. ഇന്ത്യന്‍ രൂപയിലേക്ക് കണക്കാക്കിയാല്‍ 4.5 കോടി രൂപ വരെ പിഴ ലഭിക്കും. കൂടാതെ തടവ് ശിക്ഷയും.

17 വോയ്പ് ആപ്പുകള്‍ യുഎഇ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് കോളിന് അനുവദിച്ചിട്ടുണ്ട്. അതു മാത്രമേ ഇന്റര്‍നെറ്റ് കോളിന് ഉപയോഗിക്കാന്‍ പാടുള്ളൂ. ചിലര്‍ നിയമവിരുദ്ധമായ ആപ്പുകളും വെബ് സൈറ്റുകളും ഉപയോഗിച്ച് കോള്‍ ചെയ്യുന്നുണ്ട്. ഇത്തരം ആപ്പുകള്‍ തടയണമെന്ന് ഇത്തിസലാത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അധികൃതരുടെ കണ്ണുവെട്ടിച്ച് ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും.

യുഎഇയില്‍ താമസിക്കുന്നവരില്‍ 80 ശതമാനത്തിലധികം പ്രവാസികളാണ്. ഇതില്‍ വലിയൊരു ഭാഗം ഇന്ത്യക്കാരും പ്രത്യേകിച്ച് മലയാളികളുമാണ്. അതുകൊണ്ടുതന്നെ യുഎഇ സര്‍ക്കാരിന്റെ പുതിയ നിയന്ത്രണങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് നിര്‍ബന്ധമാണ്. പ്രവാസി മലയാളികള്‍ നേരത്തെ കൂടുതല്‍ ആശ്രയിച്ചിരുന്ന വാട്സാപ്പ് കോള്‍ യുഎഇയില്‍ ഇപ്പോള്‍ അനുവദനീയമല്ല.

യുഎഇ സര്‍ക്കാര്‍ അനുവദിച്ച 17 ആപ്പുകള്‍ ഇവയാണ്- മൈക്രോസോഫ്റ്റ് ടീംസ്. സ്കൈപ്പ് ഫോര്‍ ബിസിനസ്, സൂം, ബ്ലാക്ക്ബോര്‍ഡ്, ഗൂഗിള്‍ ഹൗങ്ഔട്ട് മീറ്റ്, സിസ്കോ വെബെക്സ്, അവായ സ്പൈസസ്, ബ്ലൂജീന്‍സ്, സ്ലാക്, ബോട്ടിം, സി മി, ഹിയു മെസ്സെഞ്ചര്‍, വോയ്കോ, ഇത്തിസലാത് ക്ലൗഡ് ടാക്ക് മീറ്റിങ്, മട്രക്സ്, ടുടോക്, കോമറ.

നിലവില്‍ യുഎഇയിലെ മലയാളികള്‍ കൂടുതല്‍ ആശ്രയിക്കുന്ന ഒരു ആപ്പ് ബോട്ടിം ആണ്. നേരത്തെ വാട്സ് ആപ്പ് വഴി കോള്‍ ചെയ്തിരുന്നു എങ്കിലും നിരോധനം വന്ന പശ്ചാത്തലത്തില്‍ പലരും ബോട്ടിമിലേക്ക് മാറിയിട്ടുണ്ട്. സ്കൈപ്പ്, സൂം എന്നിവ വഴി കോള്‍ ചെയ്യുന്നവരും ഏറെയാണ്. സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ടത് നിര്‍ബന്ധമാണ്.
-
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
പ്രവാസികള്‍ക്ക് തിരിച്ചടി, യുഎഇ-ഇന്ത്യ യാത്ര ചെലവേറും; ഇന്ധന നിരക്ക് കൂട്ടി ഇന്‍ഡിഗോ -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ! -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ











Click it and Unblock the Notifications