വിമാനയാത്രയ്ക്ക് പച്ചക്കൊടി വീശി യുഎഇ: കൊച്ചിയിൽ നിന്ന് വിമാന സർവീസ് തുടങ്ങി, ചട്ടം പാലിക്കുന്നവർക്ക് മാത്രം
കൊച്ചി: കൊവിഡ് വ്യാപനത്തെ തുടർന്ന് യുഎഇ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതോടെ കേരളത്തിൽ നിന്ന് യുഎഇയിലേക്ക് വിമാന സർവീസ് പുനരാരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇയിലേക്ക് ഉപാധികളോടെ യാത്രാ ചെയ്യാമെന്ന് യുഎഇ അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. താമസവിസയുള്ളവർക്കും യുഎഇയിൽ നിന്നും രണ്ട് ഡോസ് കോവിഡ് വാക്സിനും എടുത്തവർക്കുമാണ് യാത്രാനുമതി നൽകിയിട്ടുള്ളത്.
സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആഗസ്റ്റ് അഞ്ചിന് രണ്ട് വിമാനങ്ങളാണ് സർവീസ് ആരംഭിച്ചിട്ടുള്ളത്. എയർ അറേബ്യ, എമിറേറ്റ്സ് വിമാന കമ്പനികളാണ് കേരളത്തിൽ നിന്ന് സർവീസ് നടത്തിയത്. പുലർച്ചെ 3.50ന് എയർ അറേബ്യ വിമാനമാണ് 69 യാത്രക്കാരുമായി ഷാർജയിലേക്ക് പുറപ്പെട്ടത്. എമിറേറ്റ്സിന്റെ ഇകെ 531 വിമാനം ഇന്ന് രാവിലെ 10. 30ന് 99 യാത്രക്കാരുമായി ദുബായിലേക്കും യാത്ര പുറപ്പെട്ടിരുന്നു.

ഇപ്പോൾ ക്രമീകരിച്ചിട്ടുള്ള സമയം അനുസരിച്ച് എയർ അറേബ്യ ദിവസേന രണ്ട് സർവീസുകളാണ് നടത്തുക. ഉച്ചയ്ക്ക് 3.30ന് എത്തുന്ന വിമാനം 4.40ന് മടങ്ങിപ്പോകും. വൈകിട്ട് 6.40ന് വരുന്ന വിമാനം 7.20ന് തിരിച്ചുപോകും. എമിറേറ്റ്സ് ദിവസവും സർവീസ് നടത്തുകയും ചെയ്യും. രാവിലെ 8.44ന് എത്തുന്ന വിമാനം 10.30ന് തിരിച്ചുപോകും. ഇതിന് പുറമേ ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എയർലൈൻസ്, സ്പൈസ്ജെറ്റ് എന്നീ കമ്പനികളും ഇന്ത്യയിൽ നിന്ന് സർവീസ് പുനരാരംഭിക്കും.

യുഎഇയിലേക്ക് മടങ്ങിപ്പോകുന്നവർ ജിഡിആർഎഫ്എ പോർട്ടലിലും ഇന്ത്യയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേയ്ക്കും ഉള്ളവർ ഐസിഎ പോർട്ടലിലും രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം. യാത്രയ്ക്ക് മുമ്പായി 48 മണിക്കൂർ പ്രാബല്യമുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്നെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജകരാക്കേണ്ടതുണ്ട്. റെസിഡന്റ് വിസയുള്ളവർക്ക് യാത്രാനുമതി ലഭിച്ചതോടെ മറ്റുള്ളവർക്ക് കൂടി ഉടൻ ഉടൻ യാത്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ വിമാനയാത്രക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതോടെ അത്യാവശ്യയാത്രകൾക്കായി ചാർട്ടേർഡ് വിമാനങ്ങൾ സർവീസ് നടത്തിയിരുന്നുവെങ്കിലും 2.5 ലക്ഷം രൂപയായിരുന്നു ഈടാക്കി വന്നിരുന്നത്. നേരിട്ടുള്ള യാത്രക്ക് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ സെർബിയ. മാലിദ്വീപ്, ഖത്തർ എന്നീ രാജ്യങ്ങളിൽ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം യുഎഇയിലേക്ക് പോകുന്ന മാർഗ്ഗമായിരുന്നു ഇന്ത്യക്കാർ സ്വീകരിച്ചിരുന്നത്. ഇത് ഇന്ത്യക്കാരായ പ്രവാസികൾക്ക് വലിയ തോതിലുള്ള സാമ്പത്തിക നഷ്ടമാണുണ്ടാക്കിയത്. ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരാണ് ഈ സംവിധാനം ഏറെ ഉപകാരപ്പെട്ടത്.

യുഎഇയിൽ നിന്ന് കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച യുഎഇ താമസ വിസയുള്ളവർക്കാണ് രാജ്യത്തേക്ക് മടങ്ങിപ്പോകാൻ കഴിയുകയെന്ന് വ്യക്തമായിട്ടുണ്ട്. ആഗസ്റ്റ് അഞ്ച് മുതൽ ഈ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് യുഎഇയിലേക്ക് മടങ്ങിപ്പോകാൻ സാധിക്കും. രണ്ടാത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവരായിരിക്കണമെന്നും നിർദേശമുണ്ട്. ദുബായിലും ഷാർജയിലും ഇറങ്ങുന്നവർക്ക് ക്വാറന്റൈൻ ഇല്ലെന്നും യുഎഇ വ്യക്തമാക്കിയിരുന്നു. അബുദാബി, റാസൽഖൈമ, എന്നിവിടങ്ങളിൽ ഇറങ്ങുന്ന യാത്രക്കാർക്ക് പത്ത് ദിവസത്തെ ക്വാറന്റൈനിൽ കഴിയണമെന്നാണ് എയർ ഇന്ത്യാ എക്സ്പ്രസ് നൽകിയിട്ടുള്ള നിർദേശം.

നിലവിൽ യുഎഇയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യൻമാർ എന്നിവരടക്കമുള്ള ആരോഗ്യപ്രവർത്തകർക്കും സർവ്വകലാശാലകൾ, രാജ്യത്തെ കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എന്നിവിടങ്ങളിൽ ജോലിയുള്ളവർ, വിദ്യാർത്ഥികൾ, മാനുഷിക പരിഗണന ലഭിക്കേണ്ട സാധുവായ വിസയുള്ളവർ എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്കും ഈ മാസം അഞ്ച് മുതൽ യുഎഇയിലേക്ക് മടങ്ങിയെത്താം. ഡോക്ടർമാർ, നഴ്സുമാർ, അധ്യാപകർ എന്നിവർക്ക് വാക്സിനേഷൻ സംബന്ധിച്ച ചട്ടം നിർബന്ധമല്ലെന്നും യുഎഇ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
-
സംഘർഷം തുടർന്ന് ഇറാൻ; പ്രസിഡൻ്റിൻ്റെ മുന്നറിയിപ്പിന് പിന്നാലെ ദുബായിലും കുവൈത്തിലും വീണ്ടും ആക്രമണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും?












Click it and Unblock the Notifications