Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബത്തിന് യുഎഇയില്‍ ഇനി വന്നുപോകാം; 5 വര്‍ഷത്തെ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് യുഎഇ

കുടുംബം ഒന്നായിട്ടാണ് വരുന്നതെങ്കില്‍ അപേക്ഷകള്‍ ഇനി ഓരോന്നായി അയക്കേണ്ടതില്ല. ഒന്നിച്ച് അയച്ചാല്‍ മതിയാവും. നിരവധി പേരാണ് ഈ വിസയ്ക്ക് അപേക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

UAE

ദുബായ്: കുടുംബങ്ങള്‍ക്കായി പുതിയ വിസാ സ്‌കീമുകള്‍ പ്രഖ്യാപിച്ച് യുഎഇ. പലതവണ യുഎഇയിലേക്ക് വന്ന് പോകാവുന്ന തരത്തിലുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷമാണ് ഇതിന്റെ കാലാവധി.

നേരത്തെ ഓരോ കുടുംബാംഗത്തിനും പ്രത്യേകം വിസയ്ക്ക് അപേക്ഷിക്കണമായിരുന്നു. പുതിയ നടപടിക്രമങ്ങള്‍ പ്രകാരം എല്ലാവരുടെയും വിവരങ്ങള്‍ ചേര്‍ത്ത് ഒറ്റത്തവണ അപേക്ഷ നല്‍കിയാല്‍ മതിയാകും.

ഈ ഒറ്റ അപേക്ഷയില്‍ അഞ്ച് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ ലഭ്യമാകും. അതേസമയം ഒരുമിച്ച് യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

VISA

അതേസമയം നിരവധി പേര്‍ക്കാണ് ഈ വിസാ എന്‍ട്രി പ്രയോജനപ്പെടുക. നേരത്തെ തന്റെ മാതാപിതാക്കള്‍ക്കായി പ്രത്യേക അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടിയിരുന്നുവെന്ന് ദുബായ് സ്വദേശി ഖലീജ് ടൈംസിനോട് പ്രതികരിച്ചു.

കുടുംബ ടൂറിസ്റ്റ് വിസയില്‍ പക്ഷേ കുട്ടികള്‍ക്ക് പതിനെട്ട് വയസ്സില്‍ അധികമാകാന്‍ പാടില്ല. വിസയുള്ളവര്‍ക്ക് മൂന്ന് മാസം വരെ ദുബായില്‍ തുടരാം. ഇത് ആറ് മാസം വരെ നീട്ടുകയും ചെയ്യാം. ഇതിനായി ഐസിപിയുടെ സൈറ്റില്‍ നേരിട്ട് അപേക്ഷിക്കാം.

സ്‌പോണ്‍സര്‍മാരുടെ ആവശ്യവും ഇതിനില്ല. ട്രാവല്‍ ഏജന്റ് വഴി ബുക്ക് ചെയ്യാനും സാധിക്കില്ല. നേരത്തെ കുടുംബാംഗങ്ങളെ നേരിട്ട് കാണുന്നതിനായി വന്ന് പോകുമ്പോള്‍ ഓരോ തവണയും അപേക്ഷിക്കേണ്ട അവസ്ഥയുണ്ടായിരുന്നു.

കുടുംബം ഒന്നായിട്ടാണ് വരുന്നതെങ്കില്‍ അപേക്ഷകള്‍ ഇനി ഓരോന്നായി അയക്കേണ്ടതില്ല. ഒന്നിച്ച് അയച്ചാല്‍ മതിയാവും. നിരവധി പേരാണ് ഈ വിസയ്ക്ക് അപേക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സ്‌പോണ്‍സര്‍മാര്‍ക്ക് ഇതില്‍ യാതൊരു റോളുമുണ്ടാവില്ലെന്ന കാര്യം ട്രാവല്‍ ഏജന്റുമാര്‍ സ്ഥിരീകരിക്കുന്നു.

ഐസിപി നേരിട്ട് നല്‍കുന്ന സര്‍വീസാണിത്. ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇക്കാര്യത്തില്‍ ക്വാട്ട ഉണ്ടാവില്ല. അതുകൊണ്ട് നേരിട്ട് അപേക്ഷിക്കുന്നതാണ് നല്ലതെന്ന് അധികൃതര്‍ പറയുന്നു. ട്രാവല്‍ ഏജന്റുമാര്‍ പറയുന്നതും ഇതേ കാര്യമാണ്. ഇന്ത്യക്കാരിയായ രഹന നസീര്‍ അഞ്ച് പേര്‍ അടങ്ങുന്ന തന്റെ കുടുംബത്തിനുള്ള വിസയ്ക്കായി അപേക്ഷിച്ചതായി വ്യക്തമാക്കി.

ഓരോ വര്‍ഷവും തന്റെ സഹോദരിയെ കാണാന്‍ ദുബായില്‍ മുമ്പ് വന്നിട്ടുണ്ട്. ആ സമയത്തെല്ലാം പ്രത്യേകം അപേക്ഷിക്കണമായിരുന്നു. എന്നാല്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ വന്നത് ആശ്വാസമാണ്. ഇനി ആവശ്യമുള്ളപ്പോള്‍ എല്ലാവര്‍ക്കുമായി അപേക്ഷ ഒരുരുമിച്ച് നല്‍കാം.

കുട്ടികള്‍ക്ക് കുറച്ച് അവധി അപ്രതീക്ഷിതമായി ലഭിക്കാറുണ്ട്. ഈ വിസയുണ്ടെങ്കില്‍ യാത്രയ്ക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും രഹന നസീര്‍ വ്യക്തമാക്കി.

ഒരു കളര്‍ ഫോട്ടോ, പാസ്‌പ്പോര്‍ട്ടിന്റെ കോപ്പി, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, മടക്ക യാത്രയ്ക്കുള്ള ടിക്കറ്റ്. ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, 14700 ബാങ്ക് ബാലന്‍സ്, യുഎഇയില്‍ താമസിക്കുന്ന സ്ഥലത്തിന്റെ തെളിവ് എന്നിവ നല്‍കണം. വിസയ്ക്ക് ഒരാള്‍ക്ക് 750 ദിര്‍ഹം ആവശ്യമാണ്. സെക്യൂരിറ്റി ഡെപ്പോസിറ്റായി 3025 ദിര്‍ഹവും നല്‍കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+