യുഎഇ പെരുന്നാള്‍ അവധി ഒന്‍പത് ദിവസം!!
ദുബായ്: ഫെഡറല്‍ മന്ത്രാലയത്തിന്റെ തീരുമാനം മന്ത്രിസഭാ അംഗീകരിച്ചതോടെ യുഎഇ യില്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് ഏഴ് ദിവസത്തെ അവധി ലഭിക്കും. ജൂലൈ മൂന്നിന് ആരംഭിച്ച് ജുലൈ ഒന്‍പതിന് അവസാനിക്കുന്ന രീതിയിലാണ് അവധി ദിനങ്ങളെങ്കിലും തുടക്കത്തില്‍ കടന്ന് വരുന്ന വരാന്ത്യ അവധി കൂടി കണക്കാക്കുമ്പോള്‍ അവധി ഒമ്പത് ദിവസമായി മാറും. സ്വകാര്യ മേഖലയില്‍ ചുരുങ്ങിയത് 4 ദിവസമെങ്കിലും അവധി ലഭിക്കുമെന്നാണ് കണക്കുക്കൂട്ടല്‍.
മലയാളികളായ ഗവണ്‍മെന്റ് ജീവനക്കാര്‍ പെരുന്നാള്‍ ആഘോഷം നാട്ടിലാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പൊള്ളുന്ന വിമാന നിരക്ക് പലരെയും യാത്ര വേണ്ടന്ന് വെക്കുവാനുള്ള തീരുമാനത്തിലെത്തിച്ചിരിക്കുകയാണ്. ജുലൈ അഞ്ചിനോ ആറിനോ ആയിരിക്കും ഗള്‍ഫ് നാടുകള്‍ പെരുന്നാള്‍ ആഘോഷിക്കുക. വിദ്യാലയങ്ങള്‍ അവധിയിലേക്ക് പ്രവേശിച്ചതോടെ നാട്ടിലേക്കുള്ള കുടുംബങ്ങളുടെ ഒഴുക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്.

യുഎഇ ലെ മിക്ക വിമാനത്താവളങ്ങളിലും യാത്രക്കാരുടെ തിരക്ക് വര്‍ദ്ദിച്ചതിനാല്‍ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ നേരെത്തെ തന്നെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് അധികൃതരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാട്ടിലേക്കുള്ള വിമാന നിരക്ക് താങ്ങാനാവാത്ത പ്രവാസികള്‍ കുടുംബങ്ങള്‍ ഒമാനിലെ സലാല പോലുള്ള സ്ഥലങ്ങളിലേക്കാണ് കുട്ടികളോടപ്പം യാത്ര പദ്ദതിയിട്ടിരിക്കുന്നത്.












Click it and Unblock the Notifications