ദുബായ്: യുഎഇയുടെ നാല്‍പ്പത്തി രണ്ടാമത് ദേശീയ ദിനം ആഘോഷിയ്ക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയ്ക്ക് ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വാരാന്ത്യ അവധി നല്‍കുന്ന കമ്പനികള്‍ നവംബര്‍ 30 ശനിയാഴ്ച കൂടി അവധി നല്‍കണം. നവംബര്‍ 30 നാണ് ഇത്തരം കമ്പനികളില്‍ ജോലിചെയ്യുന്നവര്‍ക്ക് ദേശീയ ദിന അവധി ലഭിയ്ക്കുക. ഇനി വെള്ളിയും ശനിയും അവധി നല്‍കുന്ന കമ്പനികള്‍ ഡിസംബര്‍ ഒന്ന് ഞായറാഴ്ച കൂടി അവധി നല്‍കണം.
ഇത്തരത്തില്‍ ചില സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ അവധിയാകും ലഭിയ്ക്കുക. യുഎഇ തൊഴില്‍ മന്ത്രി സഖര്‍ ഗോഷാബ് ആണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന് ക്യാബിനറ്റ് യോഗത്തില്‍ പൊതുമേഖലയ്ക്ക് ദേശീയദിനാചരണത്തോട് അനുബന്ധിച്ച് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് പൊതുമേഖലയ്ക്ക് അവധി ലഭിയ്ക്കുക. രാജ്യത്ത് ദേശീയ ദിനാചരണം ആഘോഷിയ്ക്കുന്ന എല്ലാ ജനങ്ങള്‍ക്കും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആശംസകള്‍ നേര്‍ന്നു.