ദുബായ്; യുഎഇ ആയിക്കര കൂട്ടായ്മ സൗഹ്യദ സംഗമം സംഘടിപ്പിക്കുന്നു
ദുബായ്: യുഎഇ ലെ ആയിക്കര കൂട്ടായ്മ സൗഹ്യദ സംഗമം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 17 ാം തിയ്യതി ദുബായ് ഖിസൈസിലെ അല്‍ തവാര്‍ പാര്‍ക്കിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിപാടികള്‍ക്ക് തുടക്കമാകും. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി പ്രത്യേക കലാ-കായിക മത്സരങ്ങളും ബാച്ചിലേഴ്‌സിനായി വിവിധ തരത്തിലുള്ള പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
സെന്റ് ആഞ്ചലോസ് കോട്ട മുതല്‍ ഇന്ത്യയിലെ മികച്ച പട്ടാള ക്യാമ്പും പ്രസിദ്ധമായ അറക്കല്‍ കൊട്ടാരവും സ്ഥിതി ചെയ്യുന്ന ആയിക്കര എന്ന പ്രദേശം ജില്ലാ തലസ്ഥാനത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന സ്ഥലമാണ്. ഈ പ്രദേശത്ത് നിന്നും ആയിരങ്ങളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്നത്. വര്‍ഷങ്ങളായി പരസ്പരം കണ്ടു മുട്ടാതെയും പുതിയ തലമുറകളിലെ അംഗങ്ങളെ പരിചയപ്പെടാതെയും കഴിയുന്ന ആയിക്കര പ്രവാസികളുടെ സൗഹ്യദ സംഗമം കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് സംഘാടകര്‍.

ഖുമൈനീസ്, ഡിഎംഒസി, ചലഞ്ചേഴ്‌സ്, നടാക്കല്‍ ബ്രദേര്‍സ്, ജുറാസിക് സിറ്റി തുടങ്ങിയ ആയിക്കര പ്രദേശത്തെ ചെറിയ യൂണിറ്റ് അംഗങ്ങളാണ് ഇത്തരത്തില്‍ ഒരു കൂട്ടായ്മയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0506977116, 0558355465, 0557717301 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications