Get Updates
Get notified of breaking news, exclusive insights, and must-see stories!

പക്ഷിപ്പനി: യുഎഇയില്‍ പക്ഷി ഇറക്കുമതിയ്ക്ക് നിരോധനം

ദുബായ്: പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ മൂന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പക്ഷികളുടെ ഇറക്കുമതിയ്ക്ക് യുഎഇയില്‍ നിരോധനം ഏര്‍പ്പെടുത്തി. ബ്രിട്ടന്‍ , നെതര്‍ലാന്‍ഡ് , ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പക്ഷികളുടെ ഇറക്കുമതിയാണ് നിരോധിച്ചിരിയ്ക്കുന്നത്. വളര്‍ത്തു പക്ഷികള്‍ ഉള്‍പ്പടെയുള്ളവയ്ക്കാണ് നിരോധനം . നിരോധനം താത്ക്കാവികമാണ്. യുെഇ പരിസ്ഥിതി ജലവിഭവ വകുപ്പ് മന്ത്രി ഡോ . റാഷിദ് അഹമ്മദ് ബിന്‍ ഫഹദ് ആണ് ഇക്കാര്യം പറഞ്ഞത്.

പക്ഷികളുടെ തീറ്റ മറ്റ് ഉത്പ്പന്നങ്ങള്‍ എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് . പക്ഷിപ്പനി കണ്ടൈത്തിയ സാഹചര്യത്തിലാണ് മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തയത്. എന്നാല്‍ പാകം ചെയ്ത പക്ഷി മാംസത്തിന് നിരോധനം എര്‍പ്പെടുത്തിയിട്ടില്ല.

Bird

പാകം ചെയ്ത് മാംസത്തിലൂടെ പനി പടരാനുള്ള സാധ്യതയില്ലാത്തതിനാലാണ് നിരോധനം ഏര്‍പ്പെടുത്താത് . ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്താണ് മൂന്ന് രാജ്യങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്തത് . ഈ രാജ്യങ്ങളില്‍ നിന്നും പൂര്‍ണമായും പക്ഷിപ്പനി മാറിയതായി സ്ഥിരീകരണം ഉണ്ടായാല്‍ യുഎഇയിലെ നിരോധനവും പിന്‍വലിയ്ക്കും .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+