പ്രവാസി ഭാരതീയ പുരസ്ക്കാരം അഷ്റഫ് താമരശ്ശേരിയ്ക്ക്
ദില്ലി: 2015 ലെ പ്രവാസി ഭാരതീയ പുരസ്ക്കാരത്തിനു് യുഎഇ മലയാളിയായ അഷ്‌റഫ് താമരശ്ശേരി അര്‍ഹനായി. പുരസ്‌ക്കാരം ലഭിച്ച പതിനഞ്ച് പേരില്‍ അഷ്‌റഫ് മാത്രമാണ് മലയാളി. സാമൂഹിക സേവനരംഗത്തെ മികവ് കണക്കിലെടുത്താണ് വ്യവസായിയായ അഷ്‌റഫിന് പുരസക്കാരം നല്‍കുന്നത്. ഗള്‍ഫില്‍ നിന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിയ്ക്കുന്നതിന് പ്രവാസികള്‍ക്ക് അഷ്‌റഫ് ചെയ്യുന്ന സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം.
വിദേശ രാജ്യങ്ങളില്‍ നിന്ന് മൃതദേഹം സ്വന്തം നാട്ടിലെത്തിയ്ക്കുന്നതിന് നിയമപരമായി ഒട്ടേറെ തടസങ്ങളാണുള്ളത്. ഇത്തരത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്കിടയിലേയ്ക്കാണ് ആശ്വാസം പകര്‍ന്ന് അഷ്‌റഫ് എത്തുന്നത്. യുഎഇയിലെ പ്രവാസികള്‍ക്കിടയിലെ ഏറെ പരിചിതനാണ് കോഴിക്കോട് ചുങ്കം സ്വദേശിയായ അഷ്‌റഫ്.

കഴിഞ്ഞ 16 വര്‍ഷമായി അജ്മനിലാണ് അദ്ദേഹം. വിദേശത്ത് വച്ച് മരിയ്ക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സര്‍ക്കാരിന്റെ വിമാനക്കമ്പനികളില്‍ സൗജന്യമായി നാട്ടിലെത്തിയ്ക്കുന്നതിന് നടപടിയെടുക്കണമെന്ന് അഷ്‌റഫ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചു. ഗാന്ധി നഗറില്‍ പുരസ്‌ക്കാരത്തിന് അര്‍ഹരായവരുമായ മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് അഷ്‌റഫ് ഇക്കാര്യം അറിയിച്ചത്.
പ്രത്യേക രാഷ്ട്രീയമോ സംഘടന ബന്ധമോ ഇല്ലാത്ത അഷ്‌റഫിന്റെ ജീവിത്തെപ്പറ്റി 'പരേതര്‍ക്കൊരാള്‍' എന്ന പുസ്തകം പുറത്തിറക്കിയിരുന്നു. ഫാത്തിമത്ത് സുഹറയാണ് അഷ്‌റഫിന്റെ ഭാര്യ. മുഹമ്മദ് ഷാഫി, ഷിബാന, അമീര്‍ എന്നിവരാണ് മക്കള്‍. ഇന്ത്യന്‍ എംബസിയാണ് അവാര്‍ഡിനായി ഗാന്ധി നഗറില്‍ എത്താനുള്ള ടിക്കറ്റ് ഇദ്ദേഹത്തിന് നല്‍കിയത്.












Click it and Unblock the Notifications