ഗള്‍ഫ് നാടുകളില്‍ റമളാനില്‍ സംഭാവനകള്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കുക!!!
യു.എ.ഇ: നല്ല ഉദ്ദേശത്തോടെ നല്‍കുന്ന സംഭാവനകള്‍ ചിലപ്പോള്‍ ഭീകരപ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന കുറ്റക്രത്യമായി മാറിയേക്കാമെന്ന് ഗള്‍ഫിലെ വിവിധ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കുന്നു. സക്കാത്തും മറ്റു സഹായ പ്രവര്‍ത്തനങ്ങളും നല്‍കുന്നതിനു മുന്‍പ് സ്വീകരിക്കുന്നവരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കണം.
അര്‍ഹരായവര്‍ക്ക് ക്രത്യമായി സഹായം എത്തിക്കാന്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലുള്ള സ്ഥാപനങ്ങളും സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. സഹായങ്ങള്‍ ഇത്തരക്കാര്‍ മുഖാന്തരം അര്‍ഹരായവരില്‍ എത്തിക്കാന്‍ ശ്രമിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

അനധിക്രതമായി സംഭാവനകള്‍ ശേഖരിക്കുന്ന വിദേശികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും, ഇത്തരക്കാരെ നാടുകടുത്തുമെന്നും മന്ത്രാലയ അറിയിപ്പിലുണ്ട്. ഇത്തരക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.












Click it and Unblock the Notifications