ബിഗ്ടിക്കറ്റില്‍ ബംബര്‍ പ്രൈസ് ഇന്ത്യക്കാരന്; ഒന്നും രണ്ടും കോടിയല്ല, ഈ പ്രവാസിക്ക് ലഭിച്ച തുക കേട്ടോ!?
യു എ ഇയിലെ ബിഗ്ടിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ അതില്‍ ഏറ്റവും കൂടുതല്‍ തവണ ഭാഗ്യം അനുഗ്രഹിച്ചത് ഇന്ത്യക്കാര്‍ക്കായിരിക്കും. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ നാട്ടില്‍ നിന്ന് കഷ്ടപ്പെട്ട് ഒടുവില്‍ കടല്‍ കടന്നെത്തുന്ന പ്രവാസികളെ ബിഗ്ടിക്കറ്റിലൂടെ ഭാഗ്യദേവത കൈവിടാറില്ല. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരിക്കുകയാണ് അല്‍ ഐനില്‍ സ്വകാര്യ ഡ്രൈവറായി ജോലി ചെയ്യുന്ന മുനവര്‍ ഫൈറൂസ് എന്ന ഇന്ത്യന്‍ പ്രവാസി.
ഡിസംബര്‍ 31-ന് നടന്ന ബിഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പില്‍ 20 ദശലക്ഷം യുഎഇ ദിര്‍ഹത്തിന്റെ ജാക്ക്പോട്ട് സമ്മാനമാണണ് മുനവര്‍ ഫൈറൂസ് നേടിയത്. അതായത് ഏകദേശം 44 കോടി ഇന്ത്യന്‍ രൂപ. മുനവര്‍ ഫൈറൂസും 29 പേരും ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക തുല്യമായി പങ്കിടും എന്നാണ് മുനവര്‍ ഫൈറൂസ് പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ മാസവും ബിഗ്ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്ന ആളാണ് മുനവര്‍.

വിജയത്തിന്റെ ഞെട്ടലില്‍ നിന്നും അമ്പരപ്പില്‍ നിന്നും താന്‍ ഇപ്പോഴും മുക്തനല്ലെന്ന് മുനവര്‍ പറയുന്നു. തന്റെ ഭാവി പരിപാടികളെ കുറിച്ച് പോലും പദ്ധതിയിട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. 'കാരണം ഇത് സംഭവിക്കുമെന്ന് ഞാന്‍ ശരിക്കും പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ ഞെട്ടിപ്പോയി എന്റെ ഓപ്ഷനുകളെക്കുറിച്ച് ചിന്തിക്കാന്‍ കുറച്ച് സമയമെടുക്കും, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുനവര്‍ ഒഴികെ ഇന്ത്യ, പലസ്തീന്‍, ലെബനീസ്, സൗദി അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മറ്റ് 10 പേര്‍ 100,000 യുഎഇ ദിര്‍ഹം (ഏകദേശം 22 ലക്ഷം രൂപ) സമ്മാനമായി നേടി. ഡിസംബര്‍ 31-ന് ഇന്ത്യക്കാരനായ സുതേഷ് കുമാര്‍ കുമരേശന് 1 ദശലക്ഷം യുഎഇ ദിര്‍ഹത്തിന്റെ ലോട്ടറി ലഭിച്ചിരുന്നു, അത് ഏകദേശം 22,668,500 രൂപ വരും. അബുദാബിയില്‍ താമസിക്കുന്ന സുതേഷ് എത്തിഹാദ് എയര്‍വേയ്സില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്.
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്‍-സ്റ്റോര്‍ കൗണ്ടറുകളില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്ന് സ്ഥിരം ലോട്ടറി ടിക്കറ്റ് വാങ്ങുന്നയാള്‍ കൂടിയായ സുതേഷ് മാധ്യമങ്ങളോട് പറഞ്ഞു. കുടുംബ അവധി കഴിഞ്ഞ് യുഎഇയിലേക്ക് മടങ്ങുന്നതിനിടെയാണ് ഇത്തവണ ഭാഗ്യ ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റ് നമ്പറുകള്‍ തിരഞ്ഞെടുത്തത് തന്റെ ഏഴ് വയസുള്ള മകളാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുതേഷും മുനവറും മാത്രമല്ല വലിയ ലോട്ടറി അടിച്ച ഇന്ത്യക്കാര്‍. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി സെയില്‍സ്മാന്‍ നാലുപുരക്കല്‍ കീഴത്ത് ഷംസീറും 10 ലക്ഷം യുഎഇ ദിര്‍ഹം നേടിയിരുന്നു. തന്റെ രണ്ട് ബാല്യകാല സുഹൃത്തുക്കളോടൊപ്പമാണ് ഷംസീര്‍ ടിക്കറ്റ് വാങ്ങിയത്.












Click it and Unblock the Notifications