Get Updates
Get notified of breaking news, exclusive insights, and must-see stories!

44 ന്റെ നിറവില്‍ യുഎഇ; നാടെങ്ങും ആഘോഷ പരിപാടികള്‍

ദുബായ്: രാജ്യത്തിന്റെ 44ാമത് ദേശീയദിനം വിവിധ പരിപാടികളോടെ ആചരിക്കുകയാണ് യുഎഇ. സര്‍ക്കാര്‍ സ്ഥാപനങ്ങളും വാഹനങ്ങളും രാജ്യത്തിന്റെ ചരിത്രം വിളിച്ചോതുന്ന ചിത്രങ്ങളും അലങ്കാരങ്ങളുമായി വര്‍ണ്ണ വിസ്മയം തീര്‍ത്തിരിക്കുകയാണ്. ഏതൊരു രാജ്യത്തിനും മാത്യകയാക്കാവുന്ന രീതിയിലാണ് യുഎഇ എന്ന രാജ്യത്തിന്റെ വളര്‍ച്ച. പല ഭാഗങ്ങളിലായി ചിതറിക്കിടന്ന ഗോത്രങ്ങളെ ഒന്നിപ്പിച്ച് നിര്‍ത്തി ഒരു രാജ്യമെന്ന ആശയത്തിന് ചുക്കാന്‍ പിടിച്ചത് യുഎഇ രാഷ്ട്ര പിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനും ശൈഖ് റാഷിദ് ബിന്‍ സൈദ് അല്‍ മക്തൂമുമായിരുന്നു.

നീണ്ട പരിശ്രമത്തിനൊടുവില്‍ 1971 ഡിസംബര്‍ രണ്ടിനാണ് ഐക്യ എമിറേറ്റസ് എന്ന യുഎഇ നിലവില്‍ വന്നത്. അബുദാബി,ദുബായ്,ഷാര്‍ജ,അജ്മാന്‍,ഫുജൈറ,ഉമ്മല്‍ഖുവൈന്‍ എന്നീ എമിറേറ്റുകള്‍ തുടക്കത്തിലും പിന്നീട് റാസല്‍ഖൈമയും ചേര്‍ന്നതോടെ ലോകം ഉറ്റുനോക്കുന്ന ഇന്നത്തെ യുഎഇ എന്ന രാജ്യത്തിന് പിറവിയെടുക്കുകയായിരുന്നു. രാജ്യത്ത് മികച്ച സുരക്ഷ ഉറപ്പിക്കുകയും പൗരന്മാര്‍ക്ക് മികച്ച ജീവിത സാഹചര്യം ഒരുക്കാനും ഭരണാധികാരികള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ വികസനം ഈ നാടിനെ തേടി വരികയായിരുന്നു.

ഭീകരാക്രമണവും തീവ്രവാദവും പല ഗള്‍ഫ് നാടുകളിലും ഭീതി സ്യഷ്ടിച്ചെങ്കിലും യുഎഇ എന്ന കൊച്ചു രാജ്യത്ത് എല്ലാവരും മികച്ച സുരക്ഷയില്‍ കഴിഞ്ഞ് കൂടുന്നത് രാജ്യത്ത് ഏര്‍പ്പെടുത്തിയ സംവിധാനങ്ങളുടെ വിജയമാണ് സൂചിപ്പിക്കുന്നത്. എങ്കിലും അയല്‍രാജ്യത്തിന് ഒരാപത്ത് സംഭവിച്ചപ്പോള്‍ അവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ യുഎഇ ക്ക് ചില ധീര ജവാന്മാരുടെ ജീവന്‍ ബലികൊടുക്കേണ്ടി വന്നു. നാടിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്മാരോടുള്ള സ്‌നേഹവും കടപ്പാടും മനസ്സിലിട്ടാണ് സ്വദേശികള്‍ രാജ്യത്തിന്റെ 44ാമത് ദേശീയദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നത്. രക്തസാക്ഷികള്‍ക്കുള്ള മെഡലുകള്‍ കഴിഞ്ഞ ദിവസം കുടുംബാംഗങ്ങള്‍ക്ക് കൈമാറിയിരുന്നു.

uae

രാജ്യം രക്തസാക്ഷിദിനമായി കൊണ്ടാടിയ ദിവസം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഇവര്‍ക്കുള്ള മെഡലുകള്‍ കൈമാറിയത്. ചടങ്ങില്‍ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും പങ്കെടുത്തു. രാജ്യം എന്നും ഇവരെ ഓര്‍ക്കുമെന്നും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാനായി സ്വന്തം ജീവന്‍ വെടിഞ്ഞ ധീര ദേശാഭിമാനികള്‍ക്കായ് ഈ ദിനം സമര്‍പ്പിക്കുന്നുവെന്നും യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

ദേശീയ ദിനാഘോഷങ്ങള്‍ അതിരുവിടരുതെന്ന് അധിക്രതര്‍ അറിയിച്ചു. രാജ്യത്തിന്റെ പൈത്യകത്തിന് കോട്ടംവരുത്തുന്ന പരിപാടികളില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് പോലീസ് മേധാവികള്‍ അറിയിച്ചു. അബുദാബിയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടപ്പിക്കാറുള്ള വാഹന റാലി നിയമം ലംഘിച്ചിട്ടുള്ളതാവാന്‍ പാടില്ലെന്നും, അനുവദിച്ച സമയത്തിനു ശേഷം റാലികള്‍ നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും പോലീസ് അറിയിച്ചു.

അതെ സമയം മലയാളികളടക്കമുള്ള വിദേശികളും പോറ്റമ്മയായ നാടിന്റെ ആഘോഷ പരിപാടികളില്‍ തങ്ങളാല്‍ കഴിയുന്ന പരിപാടികളുമായി മുന്നോട്ട് പോവുകയാണ്. വിവിധ സംഘടനകളും കൂട്ടായ്മകളും ദേശീയദിന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സിനിമാ പിന്നണി ഗായകര്‍ അണിനിരക്കുന്ന സ്റ്റേജ് പരിപാടികളും വിവിധ കലാകായിക മത്സരങ്ങളും വിവിധ എമിറേറ്റുകളിലായി അരങ്ങേറുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+