വര്‍ണ്ണവിസ്മയങ്ങളില്‍ മുങ്ങി യുഎഇ; രാജ്യം നാല്‍പ്പത്തിയാറിന്റെ നിറവില്‍

ദുബായ്: യുഎഇ 46ാം ദേശീയദിനാഘോഷം വര്‍ണ്ണ വിസ്മയങ്ങളോടെ ആഘോഷിക്കുകയാണ്. ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പരിപാടികളാണ് അധിക്രതര്‍ സംഘടിപ്പിച്ചിരിക്കുന്നത്. അന്നത്തിന് വഴിയൊരുക്കുന്ന രാജ്യത്തോടുള്ള കൂറ് വാനോളം ഉയര്‍ത്തിയാണ് മലയാളികളടക്കമുള്ള പ്രവാസികളും യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമാകുന്നത്. വിവിധ സംഘടനകളും കൂട്ടായ്മകളും രാജ്യത്തിന്റെ പൈത്യകം വിളിച്ചോതുന്ന പരിപാടികളുമായാണ് രംഗത്ത് എത്തിയിരിക്കുന്നത്.

ഭരണകര്‍ത്താക്കളോടുള്ള ആദരം പ്രകടിപ്പിച്ച് വാഹനങ്ങള്‍ അലങ്കരിച്ചും സ്ഥാപനങ്ങള്‍ പതാകയുടെ നിറങ്ങളില്‍ അലങ്കരിച്ചുമാണ് പലരും ആഘോഷങ്ങളില്‍ പങ്കാളികളാവുന്നത്. രാജ്യത്തെ ഒട്ടുമിക്ക റോഡുകളും പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളും വര്‍ണ്ണദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. വിവിധ ഗോത്രങ്ങളിലായി വിഘടിച്ച് നിന്നവരെ ഒറ്റെക്കെട്ടാക്കി ഒരൊറ്റ കൊടിയുടെ കീഴിലെത്തിച്ചാണ് രാജ്യ പ്രഖ്യാപനം ഭരണാധികാരികള്‍ ലോകത്തോട് വിളിച്ച് പറഞ്ഞത്.

uae

രാജ്യ പ്രഖ്യാപനം നടന്ന ദുബായിലെ യൂണിയന്‍ സ്‌ക്വയറിലും വിവിധ പരിപാടികള്‍ അരങ്ങേറുന്നുണ്ട്. അതിനിടെ ആഘോഷങ്ങളുടെ ഭാഗമായി ദുബായ് ഗ്ലോബല്‍ വില്ലേജ് അര്‍ദ്ധ രാത്രി രണ്ടുമണിവരെ പ്രവര്‍ത്തിക്കുമെന്ന് ഗ്ലോബല്‍ വില്ലേജ് അധിക്രതര്‍ അറിയിച്ചു. തിരക്ക് പ്രമാണിച്ച് ദുബായ് അടക്കമുള്ള രാജ്യങ്ങളില്‍ അധിക ബസ്സ് സര്‍വ്വീസ് ആര്‍.ടി.എ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങള്‍ അതിരുകടക്കരുതെന്നും നിയമങ്ങള്‍ പാലിച്ച് മാത്രമെ വാഹനങ്ങള്‍ നിരത്തില്‍ ഓടിക്കാവൂ എന്നും പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+