യു.എ.ഇയില്‍ റസിഡന്‍സ് വിസ സ്മാര്‍ട്ടാകുന്നു; പാസ്പോര്ട്ടില് സ്റ്റാമ്പ് ചെയ്യുന്ന രീതി ഒഴിവാകും
യു.എ.ഇയില്‍ റസിഡന്‍സ് വിസ സ്മാര്‍ട്ടാകുന്നു; പാസ്പോര്ട്ടില് സ്റ്റാമ്പ് ചെയ്യുന്ന രീതി ഒഴിവാകും
അബൂദബി: യു.എ.ഇയില്‍ പ്രവാസികള്‍ക്കുള്ള റസിഡന്‍സ് വിസ സമ്പ്രദായത്തില്‍ സമൂലമായ പരിഷ്ക്കരണത്തിന് സര്‍ക്കാര്‍ ആലോചിക്കുന്നു. നിലവില്‍ റസിഡന്‍സ് വിസക്ക് അപേക്ഷിച്ച് അവ ലഭിച്ചുകഴിഞ്ഞാല്‍ യു.എ.ഇയിലെത്തിയ ശേഷം ബന്ധപ്പെട്ട എമിഗ്രേഷന്‍ ഓഫീസില്‍ നിന്ന് അത് പാസ്പോര്ട്ടില് സ്റ്റാമ്പ് ചെയ്യുന്നതാണ് രീതി. എന്നാല്‍ പാസ്പോര്ട്ടില് വിസ സ്റ്റാമ്പ് ചെയ്യുന്ന രീതി ഒഴിവാക്കി സ്മാര്‍ട്ട് വിസ സമ്പ്രദമായമാണ് യു.എ.ഇ നടപ്പിലാക്കാന്‍ ആലോചിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ റെസിഡന്‍സി ആന്റ് ഫോറിന് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ ജനറല്‍മാരുടെ യോഗം ചര്‍ച്ച ചെയ്തു. വിസ പാസ്പോര്ട്ടില് സ്റ്റാമ്പ് ചെയ്യുന്നത് ഒഴിവാക്കി സ്മാര്‍ട്ട് വിസ കൊണ്ടുവരുമ്പോഴുണ്ടായേക്കാവുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. മന്ത്രാലയത്തിന്റെ സേവനങ്ങള്‍ പരമാവധി സ്മാര്‍ട്ടാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് നടപടി.

റസിഡന്‍സ് വിസ സ്മാര്‍ട്ടാകുന്നതോടെ വിസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ലഘൂകരിക്കാനും സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. എമിഗ്രേഷനില്‍ നിന്ന് വിസ സ്റ്റാമ്പ് ചെയ്യാനുള്ള അപേക്ഷ തയ്യാറാക്കുന്നതിനും അത് സ്റ്റാമ്പ് ചെയ്യിക്കുന്നതിനും ടൈപ്പിംഗ് സെന്ററിനെയോ പി.ആര്.ഒമാരെയോ ആശ്രയിക്കേണ്ട നിലവിലെ രീതി ഇതോടെ ഒഴിവാകുമെന്ന് മന്ത്രാലയം വക്താവ് അറിയിച്ചു. അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിച്ചുകൊണ്ടാവും സ്മാര്‍ട്ട് വിസ രൂപകല്പന ചെയ്യുക.
ഇതിന്റെ പൈലറ്റ് പദ്ധതി എന്ന നിലയില്‍ അജ്മാനില്‍ നപ്പാക്കിയ സ്മാര്‍ട്ട് വിസ സമ്പ്രദായം വിജയകരമായിരുന്നുവെന്നും വിസ നടപടിക്രമങ്ങള്‍ക്ക് ആവശ്യമായ സമയം പകുതിയായി കുറയ്ക്കാനായതായും യോഗം വിലയിരുത്തി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications