Get Updates
Get notified of breaking news, exclusive insights, and must-see stories!

യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് കണ്‍വന്‍ഷന്‍

ദുബായ്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ പ്രവാസികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ദുബായില്‍ ചേര്‍ന്ന യു.ഡി.എഫ്. യു.എ.ഇ കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു.

പ്രവാസികളുടെ ഒട്ടനവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുന്നോട്ട് വരുന്നതോടൊപ്പം കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരുന്നതിനുള്ള സെമിഫൈനല്‍ മത്സരമാണ് ത്രിതല തെരഞ്ഞെടുപ്പെന്നും അതിനെ പ്രവാസികള്‍ ഗൗരവമായി കാണണമെന്നും കണ്‍വെന്‍ഷന്‍ അഭ്യര്‍ത്ഥിച്ചു.

udfmeet-2015033

യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം ഉദ്ഘാടനം ചെയ്തു.

പി.എ ഇബ്രാഹിം ഹാജി (ചന്ദ്രിക ഡയറക്ടര്‍), പുന്നക്കന്‍ മുഹമ്മദലി, കെ. ബാലകൃഷ്ണന്‍ (കോണ്‍ഗ്രസ്), ഡയസ് ഇടിക്കുള (കേരള കോണ്‍ഗ്രസ്), പി.ജെ രാജേന്ദ്രന്‍ (ജനതാദള്‍), അന്‍വര്‍ നഹ (ദുബായ് കെ.എം.സി സി), ആര്‍.എം.വി ജമാല്‍, കെ.സി അബൂബക്കര്‍, ഷാജി ഖാന്‍, ബി.എ നാസര്‍, നജുമുദ്ദീന്‍ കൊല്ലം, യൂത്ത്‌ലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ് നാസാര്‍, പ്രവാസി ലീഗ് പ്രസിഡന്റ് ഇമ്പിച്ചി മമ്മു ഹാജി, വൈസ് പ്രസിഡന്റ് എസ്.വി അബ്ദുല്ല, മോഹന വര്‍മ എന്നിവര്‍ പ്രസംഗിച്ചു. യു.എ.ഇ കെ.എം.സി.സി ജന. സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ സ്വഗതവും നാസര്‍ തളങ്കര നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+