തൊഴിലാളിചൂഷണം:മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ടിനെ തള്ളി യുഎഇ
അബുദാബി: മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിനെതിരെ യുഎഇ. യുഎയില്‍ പ്രവാസികള്‍ക്കെതിരായി നടക്കുന്ന വിവേചനങ്ങളെപ്പറ്റിയും മറ്റും സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിനെ വിമര്‍ശിച്ചാണ് അധികൃതര്‍ രംഗത്തെത്തിയത്. ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ചുരുക്കം ചില കാര്യങ്ങളെ മാത്രം ഉയര്‍ത്തിക്കാട്ടുകയായിരുന്നെന്നും അഘികൃതര്‍
പ്രവാസികളുടെ വേതനം, തൊഴില്‍ സമയം, താമസ സൗകര്യങ്ങള്‍ എന്നിവയെപ്പറ്റി ഹ്യൂമന്‍ വാച്ച് പഠനം നടത്തുകയും റിപ്പോര്‍ട്ട് പ്രസിദ്ധീകരിയ്ക്കുകയും ചെയ്തിരുന്നു. പ്രവാസികളെ ചൂഷണം ചെയ്യുന്നതുള്‍പ്പടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

എന്നാല്‍ തൊഴിലിടങ്ങളിലെ ചൂഷണം പൊതുവായ ഒരു കാര്യമല്ലെന്നും വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ഇത്തരം അവസ്ഥകള്‍ നേരിടേണ്ടി വരുന്നതെന്നും യുഎഇ മനുഷ്യാവകാശ വകുപ്പ് മേധാവി അംന അല്‍ മുഹൈരി പറയുന്നത്. മികച്ച തൊഴിലവസരങ്ങളാണ് യുഎഇ വിദേശികള്‍ക്ക് നല്‍കുന്നത്.
ഇരുനൂറോളം രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ജോലി ചെയ്യുന്നുണ്ട്. മിക്ക വിദേശികളും തൊഴില്‍ ചെയ്യാനാഗ്രഹിയ്ക്കുന്ന ഒരു രാജ്യം കൂടിയാണ് യുഎഇ. യുഎഇയിലെ വീട്ടുജോലിക്കാരായ സ്ത്രീകളെപറ്റിയുള്ള പഠന റിപ്പോര്‍ട്ട് ഒക്ടോബര്‍ 23 നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്ത് വിട്ടത്. റിപ്പോര്‍ട്ടിനെ തള്ളിക്കളയുന്ന തരത്തിലാണ് യുഎഇയുടെ പ്രതികരണം. എന്തിനെയും സെന്‍സേഷണലാക്കുന്നതാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ പതിവെന്നും അധികൃതര്‍ കുറ്റപ്പെടുത്തുന്നു.


Click it and Unblock the Notifications