യുഎഇ: ടൊറന്റില്‍ സിനിമ അപ് ലോഡ് ചെയ്ത യുവാവിന് ലഭിച്ച ശിക്ഷ!!!
അബുദാബി: പ്രമുഖ വീഡിയോ സ്ട്രീമിംഗ് സേവനമായ ടൊറന്റില്‍ അനധികൃതമായി സിനിമ അപ് ലോഡ് ചെയ്തയാള്‍ക്കെതിരെ കര്‍ശന നടപടി. പകര്‍പ്പവകാശമുള്ള സിനിമകള്‍, വീഡിയോകള്‍ ടെലിവിഷന്‍ പരമ്പരകള്‍ എന്നിവ യുഎഇ ടിവി ചാനലായ ഒഎസ്എന്നിന്റെ ഉടമസ്ഥാവകാശം ലംഘിച്ച് ടൊറന്റില്‍ അപ് ലോഡ് ചെയ്ത സംഭവത്തിലാണ് വ്യാജ വെബ്ബ്സൈറ്റിന്റെ ഉടമസ്ഥനായ ഇയാളെ അബുദാബി കോടതി ജയിലിലടച്ചത്.
ഒഎസ്എന്നിന്റെ പരാതിയില്‍ കേസ് അന്വേഷിച്ച അബുദാബി പോലീസാണ് പ്രോസിക്യൂട്ടറിന് മുമ്പാകെ കേസിന്റെ തെളിവുകള്‍ ഹാജരാക്കിയത്. തുടര്‍ന്ന് വ്യാജ സിനിമകളുള്പ്പെടെയുള്ളവ അപ് ലോഡ് ചെയ്തതിന് ക്രിമിനല്‍ കേസാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിന്റെ വിചാരണ കാലയളവില്‍ തെളിവുകള്‍ പരിശോധിക്കുന്നതിനായി സാങ്കേതിക രംഗത്തെ നിയോഗിച്ച കോടതി സാങ്കേതിക വിദഗ്ദനില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.

കുറ്റക്കാരനെ ആറ് മാസത്തെ തടവിന് ശേഷം സ്വന്തം രാജ്യത്തേക്ക് നാടുകടത്താനാണ് കോടതി ഉത്തരവിട്ടത്. ഇതിന് പുറമേ 50, 000 ദിര്‍ഹം പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു. ഒഎസ്എന്നിന്റെ പകര്‍പ്പവകാശം ദുരുപയോഗം ചെയ്തതിനാണ് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടതെന്ന് കോടതി വ്യക്തമാക്കുന്നു. കോടതി ഉത്തരവ് പ്രകാരം സിനിമകളുടെയും വീഡിയോകളുടേയും കോപ്പി പ്രചരിപ്പിച്ച വ്യാജ വെബ്ബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
പകര്‍പ്പകവാശം ലംഘിച്ച് സിനിമകള്‍, ടെലിവിഷന്‍ പരമ്പരകള്‍ എന്നിവ മോഷ്ടിക്കുന്നത് കുറ്റകരമായി യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നല്കുന്നു.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications