Get Updates
Get notified of breaking news, exclusive insights, and must-see stories!

1.28 കോടി അബദ്ധത്തില്‍ അക്കൗണ്ടിലെത്തി; തിരിച്ചുകൊടുക്കാതെ പ്രവാസി... പിന്നീട് സംഭവിച്ചത്...

ദുബായ്: അബദ്ധത്തില്‍ പണം അക്കൗണ്ടിലെത്തുന്ന സംഭവം ഇടയ്ക്കിടെ വാര്‍ത്തയാകാറുണ്ട്. ഇങ്ങനെ എത്തിയ പണം തിരിച്ചുകൊടുക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ കിട്ടിയ പണം ഏയ് ഓട്ടോ സിനിമയില്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്ന പോലെ 'പടച്ചോന്‍ തന്നതാ' എന്ന് പറയുന്നവരുമുണ്ട്. അക്കൗണ്ടിലെത്തിയ സംഖ്യ മൊബൈലും വസ്ത്രങ്ങളും വാങ്ങിയും ആഡംബര ഭക്ഷണം കഴിച്ചും വായ്പ തിരിച്ചടവ് നടത്തിയുമൊക്കെ അടിച്ചുപൊളിച്ച വാര്‍ത്ത അടുത്തിടെ തൃശൂരില്‍ നിന്നും കേട്ടതാണ്.

എന്നാല്‍ ഇപ്പോള്‍ പ്രവാസിയുടെ വാര്‍ത്തയാണ് വന്നിരിക്കുന്നത്. അക്കൗണ്ടിലെത്തിയ ഒരു കോടിയിലധികം രൂപ തിരിച്ചുകൊടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. മുട്ടന്‍ പണിയാണ് പിന്നീട് കിട്ടിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

പ്രവാസിയുടെ ബാങ്ക് അക്കൗണ്ടില്‍ 570000 (ഏകദേശം 1.28 കോടി രൂപ) യുഎഇ ദിര്‍ഹമാണ് അബദ്ധത്തില്‍ എത്തിയത്. ഒരു മെഡിക്കല്‍ കമ്പനി അവരുടെ ബിസിനസ് ഇടപാടുകാരന് അയച്ചതായിരുന്നു തുക. എത്തിയത് പ്രവാസിയുടെ ബാങ്ക് അക്കൗണ്ടില്‍. തിരിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രവാസി മുഖംതിരിച്ചുവത്രെ. ഇതോടെ നിയമ നടപടിയായി.

2

2021 ഒക്ടോബറിലാണ് പ്രവാസിയുടെ ബാങ്ക് അക്കൗണ്ടില്‍ പണം വന്നത്. മെഡിക്കല്‍ കമ്പനി നിയമ നടപടി ആരംഭിച്ചു. ഇപ്പോള്‍ ദുബായ് ക്രിമിനല്‍ കോടതി ഹര്‍ജിയില്‍ വിധി പറഞ്ഞിരിക്കുകയാണ്. ബാങ്ക് അക്കൗണ്ടിലെത്തിയ അത്രയും തുക പിഴയായി അടയ്ക്കണം എന്നാണ് വിധി. മാത്രമല്ല ഒരു മാസം തടവ് ശിക്ഷയും അനുഭവിക്കണം. തടവ് കഴിഞ്ഞാല്‍ ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്യും.

3

ഗള്‍ഫിലെ പ്രമുഖ പത്രമായ ദി നാഷണല്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാങ്ക് അക്കൗണ്ടില്‍ പണം വന്ന ആ സമയം തന്നെ പ്രവാസി അറിഞ്ഞിരുന്നു. എന്നാല്‍ എവിടെ നിന്നാണ് ഇത്രയും പണം വന്നത് എന്നറിയാന്‍ അദ്ദേഹം ശ്രമിച്ചില്ല. മാത്രമല്ല, മറ്റു രീതിയില്‍ പണം വിനിയോഗിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു.

4

വാടക കൊടുക്കാനും മറ്റുചില ചെലവുകള്‍ക്കുമുള്ള തുക പ്രവാസി തന്റെ ബാങ്ക് അക്കൗണ്ടിലെത്തിയ പണത്തില്‍ നിന്ന് വിനിയോഗിച്ചു. പണം അബദ്ധത്തില്‍ വന്നതാണ് എന്നറിഞ്ഞിട്ടും അധികൃതരെ വിവരം അറിയിച്ചില്ല. ബാങ്കുമായി ബന്ധപ്പെട്ടില്ല. തുക സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തു. ഇതാണ് പ്രവാസിക്കെതിരായ ആരോപണങ്ങള്‍. എന്നാല്‍ പ്രവാസിയുടെ മറുപടി വ്യത്യസ്തമായിരുന്നു.

5

എന്റെ അക്കൗണ്ടില്‍ പണം എത്തി എന്നത് ശരിയാണ്. മരുന്നു നിര്‍മാണ കമ്പനി പണം തിരിച്ച് ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ കൊടുത്തില്ല. ആ പണം അവരുടേത് തന്നെയാണോ എന്ന് എനിക്കുറപ്പുണ്ടായിരുന്നില്ല. കമ്പനി പ്രതിനിധികള്‍ നിരന്തരം പണം ആവശ്യപ്പെട്ടിരുന്നുവെന്നും പ്രവാസി പറഞ്ഞു. പണം കിട്ടില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ കമ്പനി ദുബായിലെ അല്‍ റഫ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

6

പോലീസ് കേസെടുത്തതോടെ പ്രവാസിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഇതോടെ ഈ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനോ മറ്റോ സാധിച്ചിരുന്നില്ല. അതിന് മുമ്പ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച് മറ്റ് അക്കൗണ്ടിലേക്ക് മാറ്റിയോ, വന്‍തോതില്‍ തുക പിന്‍വലിച്ചോ എന്നീ കാര്യങ്ങള്‍ വ്യക്തമല്ല. അതേസമയം, അനധികൃതമായി പണം സമ്പാദിക്കല്‍ യുഎഇയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

7

പണം അനധികൃതമായി സമ്പാദിച്ചു എന്ന കുറ്റമാണ് പ്രവാസിക്കെതിരെ ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ ചുമത്തിയത്. ഇപ്പോള്‍ കീഴ്‌ക്കോടതി വിധിയാണ് വന്നിട്ടുള്ളത്. ഇതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാനുള്ള സമയം പ്രതിക്ക് നല്‍കിയിട്ടുണ്ട്. അപ്പീലില്‍ അടുത്ത മാസം വാദം കേള്‍ക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. അപ്പീല്‍ കോടതി ശിക്ഷ ശരിവച്ചാല്‍ പ്രവാസി പിഴയും തടവും അനുഭവിക്കേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+