ഇസ്ലാമോഫോബിയ; 'റിപബ്ലിക് ടിവി ഉള്‍പ്പെടെ കുറ്റക്കാര്‍, വിഷം തുപ്പുന്ന ചാനലുകളെ നിരോധിക്കണം'
ദുബായ്: ഇന്ത്യന്‍ ചാനലുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി യുഎഇ പത്രം ഗള്‍ഫ് ന്യൂസ്. ഗള്‍ഫ് രാജ്യങ്ങളില്‍ മതപരമായ അനൈക്യം സൃഷ്ടിക്കുന്നതില്‍ ഇന്ത്യയിലെ ചില ചാനലുകള്‍ക്ക് മുഖ്യ പങ്കുണ്ടെന്നാണ് വിമര്‍ശനം. ചില ചാനലുകളുടെ പേര് പത്രത്തിന്റെ മുഖപ്രസംഗത്തില്‍ എടുത്തുപറയുന്നു.
Recommended Video
വിഷമയമായ ടിവി ചാനലുകള്‍ എന്നാണ് പത്രം വിശേഷിപ്പിച്ചത്. ഗള്‍ഫ് രാജ്യങ്ങള്‍ ഇത്തരം ചാനലുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും നിരോധിക്കണമെന്നും ഗള്‍ഫ് ന്യൂസ് ആവശ്യപ്പെട്ടു. യുഎഇയിലെയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെയും ഇന്ത്യക്കാര്‍ ഇസ്ലാമിനെതിരെ വിദ്വേഷം പരത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് അടുത്തിടെ വിവാദമായിരുന്നു. വിശദാംശങ്ങള്‍...

ചില ഇന്ത്യന്‍ മാധ്യമങ്ങള്‍
ചില ഇന്ത്യന്‍ മാധ്യമങ്ങളാണ് യഥാര്‍ഥ കുറ്റവാളികളെന്ന് ഗള്‍ഫ് ന്യൂസ് മുഖപ്രസംഗത്തില്‍ പറയുന്നു. വിദ്വേഷത്തിന്റെ പ്രചാരകരാണ് അവര്‍. പ്രൈം ടൈമില്‍ വിദ്വേഷം കലര്‍ന്ന ഉള്ളടക്കത്തോടെയാണ് അവര്‍ എത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ മതപരമായ അനൈക്യത്തിന് കാരണവും ഇവരാണ്.

ഈ ചാനലുകള്‍
ജനപ്രിയരായ അവതാരകരെ വച്ച് ചാനലുകള്‍ നടത്തുന്ന ചര്‍ച്ചകള്‍ ഏറെ സ്വാധീനിക്കുന്നുണ്ട്. ഇത്തരം ചാനലുകള്‍ക്കെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമായ നടപടിയെടുക്കണം. റിപബ്ലിക് ടിവി, സീ ന്യൂസ്, ഇന്ത്യ ടിവി, ആജ് തക്, എബിപി, ടൈംസ് നൗ തുടങ്ങിയ ചാനകളുടെ പേര് എഡിറ്റോറിയലില്‍ എടുത്തുപറയുന്നുണ്ട്.

മുസ്ലിങ്ങള്‍ക്കും ഇസ്ലാമിനുമെതിരെ
മുസ്ലിങ്ങള്‍ക്കും ഇസ്ലാമിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷം പരത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിന് അടുത്തിടെ നിരവധി ഇന്ത്യക്കാര്‍ യുഎഇയില്‍ കുടുങ്ങിയിരുന്നു. പലര്‍ക്കും ജോലി നഷ്ടമായി. പലരെയും ജോലി ചെയ്യുന്ന കമ്പനികള്‍ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.

ഇസ്ലാമിക ഭീതി
പ്രവാസികള്‍ക്കിടയില്‍ ഇസ്ലാമിക ഭീതി പരക്കുന്നതില്‍ ഗള്‍ഫിലെ പ്രമുഖര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. യുഎഇ രാജകുടുംബാംഗങ്ങള്‍ വരെ ഇതിനെതിരെ രംഗത്തുവന്നു. തുടര്‍ന്നാണ് യുഎഇ, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ ഇന്ത്യക്കാരെ താക്കീത് ചെയ്തത്. ഗള്‍ഫിലെ നിയമങ്ങള്‍ സംബന്ധിച്ചും എംബസികള്‍ മുന്നറിയിപ്പ് നല്കി.

പ്രധാന ചോദ്യം
ഏറെ കാലം യുഎഇയില്‍ താമസിക്കുകയും യുഎഇയിലെ നിയമങ്ങള്‍ വളരെ വ്യക്തമായി അറിയുന്നവരുമായ പ്രമുഖരും ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നതാണ് പ്രധാന ചോദ്യമെന്ന് ഗള്‍ഫ് ന്യൂസ് എഡിറ്റോറിയലില്‍ പറയുന്നു. കുറ്റവാളികള്‍ ഇന്ത്യയിലെ ചില മാധ്യമങ്ങളാണ്. ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് മുസ്ലിം വിദ്വേഷം കയറ്റുമതി ചെയ്യുകയാണ് അവര്‍ എന്നും പത്രം കുറ്റപ്പെടുത്തി.

വ്യാജ വാര്‍ത്തകള്‍
മുസ്ലിങ്ങള്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ പടച്ചുവിടുന്നുണ്ട്. ഫ്രൂട്ട്സിലൂടെ മുസ്ലിങ്ങള്‍ കൊറോണ വൈറസ് പരത്തുന്നുവെന്ന വാര്‍ത്ത ഇതിന് ഉദാഹരണമാണ്. ചില ചാനലുകള്‍ ഈ വാര്‍ത്ത ആവര്‍ത്തിച്ചുകൊണ്ടേ ഇരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കിയെന്നും ഗള്‍ഫ് ന്യൂസ് വിലയിരുത്തുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications