യുഎഇ: ഹിജ്‌റ വര്‍ഷാരംഭത്തില്‍ പൊതു അവധി, തുടര്‍ച്ചയായി മൂന്ന് ദിവസവും
അബുദാബി: ഹിജ് റ വര്‍ഷാരംഭത്തോട് അനുബന്ധിച്ച് യുഎഇ പൊതു അവധി പ്രഖ്യാപിച്ചു. സെപ്തംബര്‍ 30, ഒക്ടോബര്‍ രണ്ട് എന്നീ തിയ്യതികളിലായിരിക്കും അവധി. സര്‍ക്കാര്‍ മേഖലയ്ക്കും പൊതു മേഖലയ്ക്കും അവധി ലഭിയ്ക്കുമെന്ന് യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.
സെപ്തംബര്‍ 30, ഒക്ടോബര്‍ രണ്ട് എന്നിവയ്‌ക്കൊപ്പം വാരാന്ത്യ അവധി കൂടിയാകുമ്പോള്‍ തുടര്‍ച്ചയായി മൂന്ന് ദിവസം യുഎഇയില്‍ പൊതു അവധി ലഭിയ്ക്കും. ഹിജ് റ വര്‍ഷത്തിന്റെ(1438) ആരംഭത്തോടനുബന്ധിച്ചുള്ളതാണ് ഒരു അവധി. ഇസ്ലാമിക യുഗത്തിന്റെ ആരംഭമായി കണക്കുന്ന മക്കയില്‍ നിന്ന് മദീനയിലേക്കുള്ള കുടിയേറ്റത്തിന്റെ പേരിലാണ് ഹിജ് റ വര്‍ഷാരംഭം അറിയപ്പെടുന്നത്.

ഹ്യൂമന്‍ റിസോഴ്‌സസ് ആന്റ് എമിറേറ്റൈസേഷന്‍ മന്ത്രി സഖര്‍ ഗോബാഷ് പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ, വൈസ് പ്രസിഡന്റ് ഷെയ്ക്ക് യ്ക്ക് മുഹമ്മദ്് ബിന്‍ റാഷിദ്, സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍, യുഎഇ പൗരന്മാര്‍ എന്നിവര്‍ക്ക് പുതുവര്‍ഷാശംസകള്‍ കൈമാറി.
കുടുതല്‍ വാര്‍ത്തകള്‍: 17 പാക് ഭീകരക്യാമ്പുകള്‍ സേനാ ബേസിന് സമീപത്തേയ്ക്ക്,ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍ ഇന്ത്യയ്ക്ക് ഭീഷണി
ബര്‍ഹാന്‍ വാനി ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തലുമായി വാനിയുടെ പിതാവ്
വ്യാജന്മാരെ കുരുക്കും, ദില്ലി വിമാനത്താവളത്തില്‍ സുരക്ഷ ഉറപ്പാക്കാനുള്ള മാര്‍ഗ്ഗങ്ങളിങ്ങനെ...












Click it and Unblock the Notifications