മിഅ്റാജ് ദിനം:മെയ് 25 ന് യുഎഇയില്‍ പൊതു അവധി

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കുള്‍പ്പടെ മെയ് 25 ന് അവധിയാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി സാഖര്‍ ഘോബാഷ് പറഞ്ഞു. അവധിയ്ക്ക് ശേഷം തൊഴിലാളികള്‍ മെയ് 26 ന് തിരികെ ജോലിയില്‍ പ്രവേശിയ്ക്കണം.
ചൊവ്വാഴ്ച വൈകിട്ടാണ് അവധി പ്രഖ്യാപിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്. മെയ് 26 നാണ് ഇസ്ലാമിക കലണ്ടര്‍ പ്രകാരം മിഅ്‌റാജ് ദിനം. എന്നാല്‍ ഈ ദിനത്തില്‍ അവധി നല്‍കുന്നതിന് പകരെ മെയ് 25 ഞായറാഴ്ചയാണ് യുഎഇയില്‍ അവധി നല്‍കിയിരിയ്ക്കുന്നത്. മുഹമ്മദ് നബിയുടെ വാനാരോഹണത്തെ അനുസ്മരിച്ചാണ് മുസ്ലിങ്ങള്‍ മിഅ്‌റാജ് ദിനം ആചരിയ്ക്കുന്നത്.












Click it and Unblock the Notifications