നബിദിനം യുഎഇയില്‍ 24 ന് പൊതു അവധി
ദുബായ്: നബിദിനം പ്രമാണിച്ച് ഈ മാസം 24 ന് യുഎഇ യില്‍ പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളും മന്ത്രാലയങ്ങള്‍ക്കും അന്ന് അവധിയായിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണമെന്നും മന്ത്രാലയ അറിയിപ്പില്‍ പറയുന്നു.

ആഴ്ചയുടെ അവസാന ദിവസമായ വ്യാഴാഴ്ചയാണ് നബിദിനം വരുന്നതിനാല്‍ വെള്ളിയും ശനിയുമടക്കം 3 ദിവസത്തെ അവധിയാണ് മിക്ക സ്ഥാപനങ്ങള്‍ക്കും ലഭിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റു ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും മന്ത്രാലയം അവധി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications