കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ബന്ധം: രണ്ട് മലയാളികളെ യുഎഇ തിരിച്ചയച്ചു- ഞെട്ടിപ്പിയ്ക്കുന്ന വാര്‍ത്ത

Google Oneindia Malayalam News

ദുബായ്: ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒട്ടേറെ മലയാളികള്‍ ഐസിസിനേയും ഇസ്ലാമിക തീവ്രവാദത്തേയും സോഷ്യല്‍ മീഡിയയില്‍ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ ഏറെ വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ വെറും വികാര പ്രകടനം എന്നതിപ്പുറത്തേയ്ക്ക് ഗൗരവമുള്ളതാണ് ഇത് എന്നാണ് സമീപകാലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിക് സ്‌റ്റേറിനെ പിന്തുണച്ചതിന് രണ്ട് മലയാളികളെ യുഎഇ തിരിച്ചയച്ചു എന്ന ഞെട്ടിപ്പിയ്ക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രണ്ട് പേരും കൊച്ചി സ്വദേശികളാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐസിസ് ബന്ധത്തിന്റെ പേരില്‍ യുഎഇയില്‍ നിന്ന് തിരിച്ചയച്ച തിരൂര്‍ സ്വദേശിയെ റോയും ഇന്റലിജന്‍സ് ബ്യൂറോയും അറസ്റ്റ് ചെയ്ത വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ഐസിസിനെ പിന്തുണയ്ക്കുന്ന ഇന്ത്യക്കാര്‍

ഐസിസിനെ പിന്തുണയ്ക്കുന്ന ഇന്ത്യക്കാര്‍

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ ഐസിസിനെ പിന്തുണയ്ക്കുന്നവര്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. യുഎഇ സര്‍ക്കാരും ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണം നടത്തുന്നുണ്ട്.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ ഐസിസിനെ പിന്തുണച്ച് രംഗത്തെത്തുന്നവരാണ് ഇപ്പോള്‍ നിരീക്ഷണ വലയത്തിലുള്ളത്. ഇതിനെ ലളിതമായി കാണാനാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

റിക്രൂട്ട്‌മെന്റ്

റിക്രൂട്ട്‌മെന്റ്

ഐസിസിന്റെ റിക്രൂട്ട്‌മെന്റ് അധികവും സോഷ്യല്‍ മീഡിയ ഉപയോഗിച്ചാണ്. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയയെ ഇത്രയും ശക്തമായി നിരീക്ഷിയ്ക്കുന്നത്.

രണ്ട് മലയാളികള്‍

രണ്ട് മലയാളികള്‍

ഐസിസ് ബന്ധത്തിന്റെ പേരില്‍ രണ്ട് മലയാളികളെ തിരിച്ചയച്ചതായി യുഎഇ സര്‍ക്കാര്‍ തന്നെയാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഓഗസ്റ്റ് 29

ഓഗസ്റ്റ് 29

ഓഗസ്റ്റ് 29 നാണ് രണ്ട് പേരും കേരളത്തില്‍ തിരിച്ചെത്തിയതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് പേരേയും രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

തിരൂര്‍ സ്വദേശി

തിരൂര്‍ സ്വദേശി

റോ അറസ്റ്റ് ചെയ്ത തിരൂര്‍ സ്വദേശി ഇതില്‍ ഉള്‍പ്പെടുമോ എന്ന് വ്യക്തമല്ല. ഇയാളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് റോയും ഐബിയും ചേര്‍ന്ന് കസ്റ്റഡിയില്‍ എടുത്തത്.

അബു താഹിര്‍

അബു താഹിര്‍

പാലക്കാട് പുതുപ്പരിയാരം സ്വദേശിയും മാധ്യമ പ്രവര്‍ത്തകനും ആയ അബു താഹിര്‍ സിറിയയില്‍ ഐസിസ് ഭീകരര്‍ക്കൊപ്പം പ്രവര്‍ത്തിയ്ക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

നിരീക്ഷണം കേരളത്തിലും

നിരീക്ഷണം കേരളത്തിലും

ഐസിസിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിയ്ക്കുന്നതായി സംശയിക്കുന്ന അഞ്ച് പേര്‍ കേരളത്തില്‍ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ മലപ്പുറം സ്വദേശികളാണെന്നും സൂചനകളുണ്ട്.

സുഷമയുമായി ചര്‍ച്ച

സുഷമയുമായി ചര്‍ച്ച

യുഎഇ സന്ദര്‍ശിയ്ക്കുന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി യുഎഇ അധികൃതര്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

English summary
UAE deported two Keralites for supporting ISIS on social media- report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X