വമ്പന്‍ പ്രഖ്യാപനവുമായി യുഎഇ; ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇ ലൈസന്‍സ് വേണ്ട
ദുബായ്: യുഎഇയില്‍ ജോലി തേടിപ്പോകുന്ന ഏതൊരു പ്രവാസിക്കും ആ രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് കിട്ടുക എന്നത് വലിയ മോഹമാണ്. എത്ര തിരക്കാണെങ്കിലും ഒഴിവ് സമയം കണ്ടെത്തി ലൈസന്‍സ് കിട്ടാന്‍ ശ്രമിക്കും. അത്ര വേഗം കിട്ടുന്നതല്ല യുഎഇയിലെ ഡ്രൈവിങ് ലൈസന്‍സ്. ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. യുഎഇ ലൈസന്‍സ് ലഭിക്കുന്നവര്‍ക്ക് നല്ല ശമ്പളമുള്ള ജോലി ഉറപ്പാണ്.
ആദ്യ ശ്രമത്തില്‍ തന്നെ ഡ്രൈവിങ് ലൈസന്‍സ് കിട്ടുന്നവര്‍ യുഎഇയില്‍ അപൂര്‍വമാണ്. ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ പിന്നീട് വീണ്ടും ശ്രമിക്കണം. ഇതിന് പണച്ചെലവുണ്ട്. മാത്രമല്ല, സമയവും നഷ്ടമാണ്. നാട്ടില്‍ എത്ര വലിയ വാഹനം ഓടിക്കുന്ന വ്യക്തിയാണെങ്കിലും യുഎഇയില്‍ ലൈസന്‍സ് കിട്ടാന്‍ അല്‍പ്പം പുളിക്കുമെന്നാണ് പ്രവാസികള്‍ പറയാറ്.

എന്നാല്‍ യുഎഇയിലെ ഡ്രൈവിങ് ലൈസന്‍സ് തേടുന്നവര്‍ക്ക് വലിയ ആശ്വാസമുള്ള വാര്‍ത്തയാണ് വന്നിരിക്കുന്നത്. നാട്ടിലെ ലൈസന്‍സ് മതിയാകും ഇനി യുഎഇയില്‍ വാഹനം ഒടിക്കാന്‍. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. എന്നാല്‍ എല്ലാ രാജ്യങ്ങള്‍ക്കും ഈ ഇളവില്ല എന്നതാണ് എടുത്തുപറയേണ്ടത്.
വിദേശികള്‍ക്ക് അവരുടെ ദേശീയ ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ അതുപയോഗിച്ച് യുഎഇയില്‍ ഡ്രൈവ് ചെയ്യാന്‍ സാധിക്കും. പ്രവാസികള്‍ക്ക് അവരുടെ നാട്ടിലെ ദേശീയ ലൈസന്‍സ് യുഎഇ ലൈസന്‍സായി മാറ്റാം. ഇത്തരക്കാര്‍ക്ക് യുഎഇയില്‍ റസിഡന്‍സ് പെര്‍മിറ്റ് ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഏതൊക്കെ രാജ്യക്കാര്‍ക്കാണ് ഇളവ് എന്ന് പ്രത്യേകം പറയുന്നുണ്ട്.
43 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കാണ് യുഎഇ പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഏതാനും ചില രാജ്യക്കാര്‍ക്ക് മാത്രമുണ്ടായിരുന്ന ഇളവാണ് ഇപ്പോള്‍ 43 രാജ്യക്കാര്‍ക്കായി വിപുലീകരിച്ചിരിക്കുന്നത്. താഴെ പറയുന്ന രാജ്യക്കാര്‍ക്ക് അവരുടെ ദേശീയ ലൈസന്‍സ് യുഎഇ ലൈസന്‍സുമായി കൈമാറ്റം ചെയ്യാവുന്നതാണ്.
യുഎഇ ഇളവ് നല്‍കിയ രാജ്യങ്ങളുടെ വിവരങ്ങള്‍ ഇങ്ങനെ...
എസ്റ്റോണിയ
അല്‍ബേനിയ
പോര്‍ച്ചുഗല്‍
ചൈന
ഹംഗറി
ഗ്രീസ്
യുക്രൈന്‍
ബള്‍ഗേറിയ
സ്ലോവാക്
സ്ലോവേനിയ
സൈപ്രസ്
സെര്‍ബിയ
ലാത്വിയ
ലക്‌സംബര്‍ഗ്
ലിത്വാനിയ
മാള്‍ട്ട
ഐസ്ലാന്റ്
മോണ്ടനഗ്രോ
അമേരിക്ക
ഫ്രാന്‍സ്
ജപ്പാന്‍
ബെല്‍ജിയം
സ്വിറ്റ്‌സര്‍ലാന്റ്
ജര്‍മനി
ഇറ്റലി
സ്വീഡന്‍
അയര്‍ലാന്റ്
സ്‌പെയിന്‍
നോര്‍വെ
ന്യൂസിലാന്റ്
റൊമേനിയ
സിംഗപ്പൂര്‍
ഹോങ്കോങ്
നെതര്‍ലാന്റ്‌സ്
ഡെന്മാര്‍ക്ക്
ഓസ്ട്രിയ
ഫിന്‍ലാന്റ്
ബ്രിട്ടന്‍
തുര്‍ക്കി
കാനഡ
പോളണ്ട്
ദക്ഷിണാഫ്രിക്ക
ഓസ്‌ട്രേലിയ












Click it and Unblock the Notifications