യുഎഇ തൊഴില്‍ മന്ത്രാലയത്തില്‍ മലയാളമടക്കം 11 ഭാഷകള്‍ക്ക് അംഗീകാരം
അബുദാബി: പ്രവാസികള്‍ക്കും ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു സന്തോഷ വാര്‍ത്ത. യുഎഇ തൊഴില്‍ മന്ത്രാലയത്തില്‍ മലയാള ഭാഷയ്ക്ക് അംഗീകാരം നല്‍കി.
ഇനി തൊഴില്‍ കരാറുകളും അപേക്ഷകളും മലയാളത്തില്‍ സ്വീകരിക്കും. മലയാളമുള്‍പ്പെടെ 11 ഭാഷകളില്‍ ഇനി മന്ത്രാലയത്തില്‍ കരാറുകളും തൊഴില്‍വാഗ്ദാന പത്രവും സ്വീകരിക്കാന്‍ അംഗീകാരമായി.

തൊഴിലിനു വേണ്ടി ഗള്‍ഫ് രാജ്യങ്ങളില്‍ എത്തുന്ന പലര്‍ക്കും അവരുടെ ജോലിയുടെ വിശദാംശങ്ങള്‍ പൂര്‍ണ്ണമായും അറിയാറില്ല. ഇവരുടെ ആനുകൂല്യങ്ങളോ മറ്റ് തൊഴില്‍ സാധ്യതകളോ അറിയാതെ പോകുന്നതിന് പ്രധാന കാരണം ഭാഷ തന്നെയാണ്. മന്ത്രായലത്തിന്റെ പുതിയ തീരുമാനത്തിലൂടെ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടിരിക്കുകയാണ്.
തൊഴില്‍ രേഖകളുടെ അടിസ്ഥാന ഭാഷ അറബികും ഇംഗ്ലീഷുമായിരിക്കും, കൂടാതെ പ്രാദേശിക ഭാഷകളില്‍ രേഖകള്‍ സമര്‍പ്പിക്കാം. തൊഴില്‍ പെര്‍മിറ്റുകളും കരാറുകളുടെ പകര്‍പ്പും പ്രാദേശിക ഭാഷയില്‍ ലഭിക്കും.












Click it and Unblock the Notifications