22 കോടി നഷ്ടമായത് ഒരു നമ്പറിന്; അനസിന് ലഭിച്ചത് 17 ലക്ഷം രൂപ... ഒത്തിരി ആഗ്രഹങ്ങള്‍
ദുബായ്: 88ാം എഡിഷന്‍ എമിറേറ്റ്‌സ് ഡ്രോയില്‍ ഒന്നാം സമ്മാനം നഷ്ടമായത് ഒരു നമ്പറിന്. രണ്ടാം സമ്മാനത്തിന് മൂന്ന് പേര്‍ അര്‍ഹരായി. ഇറാനില്‍ നിന്നുള്ള ഫര്‍സാദ് ഹൈദര്‍, ഈജിപ്തില്‍ നിന്നുള്ള ജര്‍ജസ് നജീബ് മിന, അമേരിക്കയില്‍ നിന്നുള്ള ജോസഫ് ചാക്കോ എന്നിവര്‍ക്ക് രണ്ടര ലക്ഷം ദിര്‍ഹം ലഭിക്കും. 10 കോടി ദിര്‍ഹം (ഏകദേശം 22.5 കോടി രൂപ) ആണ് ഒന്നാം സമ്മാനം.
അതേസമയം, ഫാസ്റ്റ് 5 റാഫില്‍ ഡ്രോയില്‍ മലയാളിക്ക് ഭാഗ്യം തുണച്ചു. ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അനസ് മൊകങ്ങിക്കലിന് 75000 ദിര്‍ഹമാണ് സമ്മാനം (ഏകദേശം 17 ലക്ഷം രൂപ). കൂടാതെ സെനഗലില്‍ നിന്നുള്ള മുഹമ്മദ് മിക്കായേല്‍, പാകിസ്താനില്‍ നിന്നുള്ള അമീര്‍ ഖാന്‍ എന്നിവര്‍ക്ക് 50000, 25000 ദിര്‍ഹം വീതം ലഭിക്കും.

എല്ലാ പണവും ചെലവഴിക്കുമെന്ന് ഇറാനിയായ ഫര്‍സാദ് ഹൈദര്‍ യുഎഇയിലെ മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ പഠനത്തിന് വേണ്ടി പകുതി പണം മാറ്റിവയ്ക്കും. ബാക്കി കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 17 വര്‍ഷമായി ദുബായിലാണ് ഫര്‍സാദ് താമസിക്കുന്നത്. ദെയ്‌റയില്‍ ഒരു ബൈക്ക് ഷോപ്പ് നടത്തുകയാണ്. 10 കോടി ദിര്‍ഹം നേടാനാണ് ഡ്രോയില്‍ പങ്കെടുത്തത്. ഇനിയും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവരം ലഭിക്കുമ്പോള്‍ ഡ്രൈവ് ചെയ്യുകയായിരുന്നുവെന്ന് അനസ് പ്രതികരിച്ചു. ഒരു സുഹൃത്താണ് ഡ്രോയുടെ സ്‌ക്രീന്‍ ഷോട്ട് അയച്ചു തന്നത്. ഒരു വര്‍ഷത്തോളമായി ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചാണ് ഡ്രോയില്‍ പങ്കെടുക്കുന്നത്. വിജയം ഉറപ്പിക്കാന്‍ രണ്ടുതവണ ഇമെയില്‍ പരിശോധിച്ചുവെന്നും അനസ് പറഞ്ഞു.
ചില സാമ്പത്തിക പ്രയാസങ്ങളുണ്ട്. എല്ലാം പരിഹരിക്കാനാകും ആദ്യ ശ്രമം. വാടക നല്‍കണം, കടം വീട്ടണം, നാട്ടിലെ വീട് നന്നാക്കണം. എല്ലാ പ്രശ്‌നങ്ങളും ഇതോടെ തീരുമെന്നാണ് കരുതുന്നതെന്ന ആത്മവിശ്വാസവും അനസ് പ്രകടിപ്പിച്ചു. എല്ലാ ശനിയാഴ്ചയും രാത്രി ഒമ്പത് മണിക്കാണ് യുഎഇയില്‍ എമിറേറ്റ്‌സ് ഡ്രോയുടെ ഫാസ്റ്റ് 5 നറുക്കെടുപ്പ്.
നിരവധി മലയാളികള്‍ക്ക് എമിറേറ്റ്‌സ് ഡ്രോയുടെ നറുക്കെടുപ്പിലൂടെ ഭാഗ്യമെത്തിയിരുന്നു. ഒന്നാം സമ്മാനം 10 കോടി ദിര്‍ഹമാണ്. എല്ലാ ഞായറാഴ്ചയും യുഎഇ സമയം രാത്രി ഒമ്പതിനാണ് ഇതിന്റെ നറുക്കെടുപ്പ്. പശ്ചിമേഷ്യയിലെ ഏറ്റവും ഉയര്‍ന്ന തുകയുടെ നറുക്കെടുപ്പാണിത്.












Click it and Unblock the Notifications