യുഎഇ എക്‌സ്‌ചേഞ്ച് 35ാം വാര്‍ഷികം റഷീദ് സെന്ററിലെ കുട്ടികളോടൊപ്പം ആഘോഷിച്ചു
ദുബായ്: കമ്പനിയുടെ 35ാം വാര്‍ഷികം ഭിന്നശേഷിയിലുള്ള കുട്ടികളോടപ്പം ആഘോഷിച്ച് വിത്യസ്തമായിരിക്കുകയാണ് ആഗോള റെമിറ്റന്‍സ് ബ്രാന്‍ഡ് ആയ യുഎഇ എക്‌സ്‌ചേഞ്ച്. കമ്പനി സിഇഒ പ്രമോദ് മങ്ങാട്ട്, യുഎഇ എക്‌സ്‌ചേഞ്ച് യുഎഇ കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ കുട്ടികളോടൊപ്പം ആഘോഷത്തില്‍ പങ്കെടുത്തു. സെന്ററിലെത്തിയ അതിഥികളെ ജനറല്‍ മാനേജര്‍ മറിയം ഒഥ്മന്‍, മീഡിയ അഡൈ്വസര്‍ അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
സെന്ററിലെ കുട്ടികളോടപ്പം ഏറെ നേരം ചിലവഴിച്ച കമ്പനി പ്രതിനിധികള്‍ സെന്റിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും സൗകര്യങ്ങളെ കുറിച്ചും നേരില്‍ കണ്ടു മനസ്സിലാക്കി. സെന്ററിന്റെ പ്രവര്‍ത്തനം ഏറെ ശ്ലാഘനീയമാണെന്നും, സമൂഹത്തില്‍ നിന്നും ഏറെ പിറകില്‍ നില്‍ക്കുന്ന ഇവരെ കൈപിടിച്ചു കൂടെ കൂട്ടാമെന്നും സിഇഒ പ്രമോദ് മങ്ങാട്ട് അഭിപ്രായപ്പെട്ടു.

യുഎഇ എക്‌സ്‌ചേഞ്ച് അവരുടെ മുപ്പത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുവാന്‍ റഷീദ് സെന്റര്‍ തെരഞ്ഞെടുത്തില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഇവരുടെ സന്ദര്‍ശനം ഇവിടുത്തെ കുട്ടികള്‍ക്ക് ആനന്ദം പകരുകയാണ്.സാമൂഹ്യ പ്രതിബദ്ധതയുള്ള ഇത്തരം കമ്പനികളില്‍നിന്നു കൂടുതല്‍ സഹകരണം തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും റഷീദ് സെന്റര്‍ ജനറല്‍ മാനേജര്‍ മറിയം ഒഥ്മന്‍ പറഞ്ഞു.

സെന്ററിലെ കുട്ടികളുടെ ക്ഷേമ നിധിയിലേക്ക് കമ്പനി 35,000 ദിര്‍ഹം സംഭാവന നല്‍കി. രാജ്യാന്തര പ്രവര്‍ത്തനത്തിന്റെ മുപ്പത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന യുഎഇ എക്‌സ്‌ചേഞ്ചിന് യുഎഇയില്‍ 140 ശാഖകളുണ്ട്. ഇതില്‍ 16 എണ്ണം ദുബായ് മെട്രോ സ്റ്റേഷനിലാണ്. അടുത്തയിടെ ജെബല്‍ അലി മെട്രോ സ്റ്റേഷന്റെ പേര് യുഎഇ എക്‌സ്‌ചേഞ്ച് മെട്രോ സ്റ്റേഷന്‍ എന്നു നാമകരണം ചെയ്തിരുന്നു.












Click it and Unblock the Notifications