യുഎഇ എക്‌സ്‌ചേഞ്ച് - ചിരന്തന - പിവി വിവേകാനന്ദ് മാധ്യമം ബുധനാഴ്ച സമ്മാനിക്കും
ദുബായ്: യു.എ.ഇ.എക്‌സ്‌ചേഞ്ചും ചിരന്തനയും ചേര്‍ന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി.വി. വിവേകാനന്ദന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ അന്തരാഷ്ട മാധ്യമ വ്യക്തിത്വ പുരസ്‌കാരം ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസം-മീഡിയ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ ചെയര്‍മാനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ശശികുമാറിന് യു.എ.ഇ.എക്‌സ്‌ചേഞ്ച് ചെയര്‍മാനും, എം.ഡി.യുമായ പത്മശ്രീ .
ഡോ: ബി.ആര്‍. ഷെട്ടി സമ്മാനിക്കും 13 - 12-2017 ബുധനാഴ്ച രാത്രി 7 മണിക്ക് ദുബായ് ഫ്‌ലോറ ഗ്രാന്റ് ഹോട്ടലിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ ഗള്‍ഫിലെ മികച്ച മാധ്യമ പ്രവര്‍ത്തനത്തിനുള്ള 2016ലെ പുരസ്‌കാരങ്ങളും വിതരണം ചെയ്യും. മലയാള മനോരമ ബ്യുറോ ചീഫ് ജെയ്‌മോന്‍, ഗള്‍ഫ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ സജിലാ ശശീന്ദ്രന്‍, മാതൃഭൂമി ന്യൂസ് ദുബായ് ചീഫ് റിപ്പോര്‍ട്ടര്‍ ഐപ് വള്ളിക്കാടന്‍, ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് കെ.ആര്‍.അരുണ്‍കുമാര്‍, ഗോള്‍ഡ് എഫ്.എം.വാര്‍ത്താവതാരക തന്‍സി ഹാഷിര്‍ ,പ്രവാസി ഭാരതി റേഡിയോ ന്യൂസ് ചീഫ് മിനീഷ് കുമാര്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി വ്യക്തമാക്കി.

ചടങ്ങില്‍ യു.എ.ഇ.എക്‌സ്‌ചേചേഞ്ച് ഗ്രൂപ്പ് പ്രസിഡണ്ട് വൈ. സുധീര്‍ കുമാര്‍ ഷെട്ടി, എന്‍.എം.സി.ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രശാന്ത് മങ്ങാട്ട്, യു. എ.യു. എക്‌സ്‌ചേഞ്ച് മീഡിയ ഡയരക്ടര്‍ കെ.കെ. മൊയ്തീന്‍ കോയ. അറബി പ്രമുഖര്‍, യു.എ.ഇ.യിലെ സാമൂഹ്യ-സാംസ്‌ക്കാരിക, മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുംചടങ്ങിന് മുന്നോടിയായി വൈകുന്നേരം 6 മണിക്ക് ശശികുമാര്‍ നയിക്കുന്ന മാധ്യമ സംവാദവും ഉണ്ടായിരിക്കും












Click it and Unblock the Notifications