ലേബര്‍ ക്യാമ്പുകളില്‍ വേറിട്ട ഇഫ്താര്‍ സംഗമങ്ങളൊരുക്കി യുഎഇ എക്‌സ്‌ചേഞ്ചും എക്‌സ്പ്രസ് മണിയും
ദുബായ്: റമദാന്‍ വ്രതദിനങ്ങളില്‍ യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ ഈ വര്‍ഷവും തൊഴിലാളികള്‍ക്കു വേണ്ടി ഇഫ്താര്‍ വിരുന്നും മെഡിക്കല്‍ പരിശോധനയും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു കൊണ്ട് യു.എ.ഇ. എക്‌സ്‌ചേഞ്ചും എക്‌സ്പ്രസ് മണിയും മാതൃകയായി.

കഴിഞ്ഞ ദിവസം ദുബായ് അല്‍ഖൂസിലെ അല്‍ ഷാഫര്‍ ജനറല്‍ കോണ്‍ട്രാക്റ്റിംഗ് കമ്പനിയുടെ ക്യാമ്പില്‍ അറുനൂറോളം തൊഴിലാളികള്‍ക്ക് പുകയില, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം സൃഷ്ടിക്കുന്ന ദൂഷ്യങ്ങളെ കുറിച്ച് ക്ലാസ്സ് ഏര്‍പ്പെടുത്തിയും, എമിറേറ്റ്‌സ് നഴ്‌സസ് അസോസിയേഷന്റെ പിന്തുണയോടെ ഇവര്‍ക്ക് ആരോഗ്യ പരിശോധനയും നടത്തിയതും ഏറെ ശ്രദ്ദേയമായി.

യു.എ.ഇ. എക്‌സ്‌ചേഞ്ചിന്റെയും എക്‌സ്പ്രസ് മണിയുടെയും ഉന്നതാധികാരികള്‍ പരിപാടിക്ക് നേതൃത്വം നല്കി.












Click it and Unblock the Notifications