Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ എക്‌സ്‌ചേഞ്ചിലെ ജീവനക്കാര്‍ ഹാപ്പിയാണ്...

യുഎഇ: ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ബിസിനസിന്റെ സുവര്‍ണജൂബിലിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഹാപ്പിനസ് ഇന്‍ ദി വര്‍ക്ക്പ്‌ളേസ് അവാര്‍ഡ് യുഎഇ എക്‌സ്‌ചേഞ്ചിനു ലഭിച്ചു. ഈ അവാര്‍ഡു ലഭിക്കുന്ന ആദ്യത്തെ റെമിറ്റന്‍സ് സ്ഥാപനമാണ് യുഎഇ എക്‌സ്‌ചേഞ്ച്.

ദുബായ് അര്‍മാണി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ദുബായ് ചേംബര്‍ വൈസ് ചെയര്‍മാന്‍ ഹിഷാം അലി ഷിറാവിയില്‍ നിന്നും യുഎഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി, യുഎഇ എക്‌സ്‌ചേഞ്ച് യുഎഇ കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. കമ്പനിയുടെ പ്രകടനവും ഉത്പാദനക്ഷതയും വര്‍ധിപ്പിക്കുന്നതിനൊപ്പം ജീവനക്കാരുടെ ക്ഷേമവും സന്തോഷവും മെച്ചപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഹാപ്പിനസ് ഇന്‍ ദ വര്‍ക്ക്പ്‌ളേസ് അവാര്‍ഡ്.

uaeexchange

പ്രവര്‍ത്തനത്തിന്റെ മുപ്പത്തിയഞ്ചാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ തന്നെ ഈ അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷിക്കു്‌നനതായും അവാര്‍ഡ് ഈ സ്ഥാപനത്തിലെ 40 രാജ്യങ്ങളില്‍നിന്നുള്ള ഒമ്പതിനായിരത്തോളം ജീവനക്കാരില്‍ ഓരോരുത്തര്‍ക്കുമായി സമര്‍പ്പിക്കുകയാണെന്നും അവാര്‍ഡു സ്വീകരിച്ചുകൊണ്ട് യുഎഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ സുധീര്‍ കുമാര്‍ ഷെട്ടി പറഞ്ഞു. ആരോഗ്യകരമായ ജോലി ജീവിത സന്തുലിതാവസ്ഥയ്ക്കാണ് യുഎഇ എക്‌സ്‌ചേഞ്ച് എപ്പോഴും ശ്രദ്ധ നല്‍കുന്നതെന്നും സുഖകരമായ ജോലി അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയ്ക്കു നല്‍കിയ ദുബായ് ചേംബറിന്റെ അംഗീകരത്തില്‍ തങ്ങള്‍ ഏറെ സന്തുഷ്ടരാണെന്നും യുഎഇ എക്‌സ്‌ചേഞ്ച് യുഎഇ കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു അഭിപ്രായപ്പെട്ടു.

തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ കേന്ദ്ര ബിന്ദുവായി ജോലിക്കാരെ മാറ്റുകയും കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യുന്നതിനു പുരോഗമന ബിസിനസ് ചിന്തകള്‍ കൊണ്ടുവരുകയും അതുവഴി ഗതി മാറ്റിയെടുക്കുകയും ചെയ്യുന്ന കമ്പനികള്‍ക്കുള്ള അംഗീകാരമാണ് ദി ഹാപ്പിനസ് ഇന്‍ ദി വര്‍ക്ക്പ്‌ളേസ് അവാര്‍ഡ്. മികച്ച വര്‍ക്ക്പ്‌ളേസ് സംസ്‌കാരം രൂപപ്പെടുത്തുന്നതിനും ജോലിക്കാരെ അത്തരം സംസ്‌കാരത്തില്‍ വളര്‍ത്തിയെടുക്കുകയും അവയുടെ പ്രാധാന്യം ആവര്‍ത്തിച്ചുറപ്പിക്കുന്നതിനും ശ്രമം നടത്തുന്ന കമ്പനികളെ ഉയര്‍ത്തിക്കാണിക്കുന്നതിനുമാണ് ഇത്തരത്തില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഗോള റെമിറ്റന്‍സ്, ഫോറിന്‍ എക്‌സ്‌ചേഞ്ച്, പേമെന്റ് സൊലൂഷന്‍ കമ്പനിയായ യുഎഇ എക്‌സ്‌ചേഞ്ചിന് 31 രാജ്യങ്ങളിലായി എണ്ണൂറോളം ശാഖകളുണ്ട്. ലോകത്തെ പ്രമുഖമായ 140 ബാങ്കുകളുമായി ഇടപാടുകള്‍ നടത്തുന്ന സ്ഥാപത്തില്‍ ഏതാണ്ട് 9000 ലധികം പ്രഫഷണലുകള്‍ ജോലി ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+