സൂഖ് അൽ മാൾ ഡോട്ട് കോമിൽ യുഎഇ.എക്സ്ചേഞ്ചും നിക്ഷേപമിറക്കുന്നു. 'ഗോ കംപെയർ', റിയാദ് തഖ്‌നിയ ഫണ്ട് എന്നിവരും കൈകോർക്കുന്നു.
ദുബായ്: ഉപഭോക്താക്കൾക്ക് വ്യക്തിഗത ധനകാര്യ സേവനങ്ങളെക്കുറിച്ച് ഓൺലൈനിൽ താരതമ്യം നടത്താനും ഏറ്റവും മെച്ചപ്പെട്ട തീരുമാനമെടുക്കാനും സഹായിക്കുക വഴി ലോകശ്രദ്ധ നേടിയ, യു.എ.ഇ. ആസ്ഥാനമായ ഫിൻ-ടെക്ക് കമ്പനി സൂഖ് അൽ മാൾ ഡോട്ട് കോമിൽ യു.എ.ഇ.എക്സ്ചേഞ്ചും നിക്ഷേപമിറക്കുന്നു. ഇതേസമയം യു.കെ.യിലെ പ്രശസ്തമായ വില താരതമ്യ വെബ്സൈറ്റ് 'ഗോ കംപെയർ', സൗദി അറേബ്യയിലെ നിക്ഷേപ സ്ഥാപനമായ റിയാദ് തഖ്‌നിയ ഫണ്ട് എന്നിവരും യു.എ.ഇ.എക്സ്ചേഞ്ചിനൊപ്പം സൂഖ്അൽമാൾ ഡോട്ട് കോമിൽ നിക്ഷേപമിടുന്നുണ്ട്. സീരീസ് ബി. ഗണത്തിൽ പെടുന്ന ഈ നിക്ഷേപസമാഹരണം വഴി പത്ത് ദശലക്ഷം അമേരിക്കൻ ഡോളറാണ് സൂഖ്അൽമാൾ ഡോട്ട് കോം സ്വീകരിക്കുന്നത്.
തിങ്കളാഴ്ച ദുബായിൽ നടന്ന ചടങ്ങിൽ നാല് കന്പനികളുടെയും പ്രതിനിധികൾ ഇത് സംബന്ധിച്ച സംയുക്ത പ്രഖ്യാപനം നടത്തി. ഇപ്പോൾ യു.എ.ഇ.യിലെയും സൗദി അറേബ്യയിലെയും ബാങ്കിംഗ്, ഇൻഷുറൻസ്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ 3,200 ഓളം മികച്ച ഉത്പന്നങ്ങളെ ഏറ്റവും വേഗത്തിലും എളുപ്പത്തിലും താരതമ്യം ചെയ്യാനും തിരഞ്ഞെടുക്കാനും വഴിയൊരുക്കുന്ന സൂഖ്അൽമാൾ ഡോട്ട് കോമിനെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിന് യു.എ.ഇ.എക്സ്ചേഞ്ച്, 'ഗോ കംപെയർ', റിയാദ് തഖ്‌നിയ ഫണ്ട് എന്നിവരുമായുള്ള നിക്ഷേപബന്ധം സഹായിക്കുമെന്നും ചെറിയ കാലയളവിൽ തങ്ങൾ നേടിയ വാണിജ്യവളർച്ച കൂടുതൽ ശക്തി പ്രാപിക്കുമെന്നും സൂഖ്അൽമാൾ ഡോട്ട് കോം സ്ഥാപകയും സി.ഇ.ഒ.യുമായ അംബരീൻ മൂസ പറഞ്ഞു. നിക്ഷേപത്തോടൊപ്പം ആഗോള പരിചയ സന്പത്തുള്ള ഈ പങ്കാളികളിലൂടെ നൂതന സാങ്കേതിക സംവിധാനങ്ങളും മെച്ചപ്പെട്ട സേവനങ്ങളും പ്രയോജനപ്പെടുത്താനാവുമെന്നും അവർ കൂട്ടിച്ചേർത്തു.

ഏറ്റവും മികച്ച നിരക്കുകളും സേവനവും ഉറപ്പുവരുത്താറുള്ള യു.എ.ഇ.എക്സ്ചേഞ്ച്, തങ്ങളുടെ ഉപയോക്താക്കൾക്ക് എപ്പോഴും മൂല്യവർദ്ധിത സേവനങ്ങൾ നല്കുവാൻ പ്രതിജ്ഞാബദ്ധമാണെന്നും അതിനുള്ള നല്ലൊരു പ്രതലമായി സൂഖ്അൽമാൾ ഡോട്ട് കോം ഉപകരിക്കുമെന്നും യു.എ.ഇ.എക്സ്ചേഞ്ച് ഗ്രൂപ്പ് സി.ഇ.ഒ.യും എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു. തങ്ങളുടെ 15 ദശലക്ഷം ഉപഭോക്താക്കൾക്ക് സൂഖ്അൽമാൾ ഡോട്ട് കോമിലൂടെ സാമ്പത്തിക വിനിമയ സംബന്ധമായ പല സേവനങ്ങളും ഉത്പന്നങ്ങളും പ്രയോജനപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ കൂട്ടുകെട്ടിലൂടെ ആദ്യ രാജ്യാന്തര നിക്ഷേപം നടത്തുന്ന 'ഗോ കംപെയർ,' മേഖലയിലെ ഫിൻ-ടെക്ക് സംരംഭരംഗത്ത് കുതിപ്പ് വ്യക്തമാക്കിയ സൂഖ്അൽമാൾ ഡോട്ട് കോമിനെ സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ മികച്ച പ്രതലമായിട്ടാണ് കാണുന്നതെന്ന് 'ഗോ കംപെയർ' സി.ഇ.ഒ. മാത്യു ക്രംമാക്ക് സൂചിപ്പിച്ചു. മികച്ച താരതമ്യ വെബ്സൈറ്റ് എന്നതുപോലെ സാമ്പത്തിക സാക്ഷരതയുടെ സാധ്യത കൂടി തുറക്കുന്ന സൂഖ്അൽമാൾ ഡോട്ട് കോമിനെ സൗദി അറേബ്യയുടെ പശ്ചാത്തലത്തിൽ പരമാവധി പ്രയോജനപ്പെടുത്താനും ഈ നിക്ഷേപം വഴി തങ്ങൾ ലക്ഷ്യമിടുന്നതായി റിയാദ് ക്യാപിറ്റൽ ആക്റ്റിംഗ് സി.ഇ.ഒ. ആദിൽ അൽ അത്തീഖ് പറഞ്ഞു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications