സഹൃദയ പുരസ്‌കാരം സമ്മാനിച്ചു
ദുബായ്: പ്രവാസലോകത്തെ കര്‍മ്മരംഗങ്ങളില്‍ പുലര്‍ത്തിയ മികവും തികവും പരിഗണിച്ച് യു.എ.ഇ.എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ.സുധീര്‍ കുമാര്‍ ഷെട്ടിക്ക്, തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള സഹൃദയ വേദി എന്‍.ആര്‍.ഐ. എക്‌സലന്‍സ് അവാര്‍ഡ് നല്കി.
തിരുവനന്തപുരം മാസ്‌കട്ട് സിംഫണി കോണ്‍വെക്കേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍, മുന്‍ മന്ത്രി എം. വിജയകുമാര്‍, മുന്‍ അംബാസഡര്‍ ടി.പി.ശ്രീനിവാസന്‍ എന്നിവര്‍ ഫലകവും പൊന്നാടയും പ്രശസ്തിപത്രവും സമ്മാനിച്ചു. വേദി പ്രസിഡന്റും പ്രമുഖ നാടകകൃത്തുമായ ചാന്നാങ്കര എം.പി.കുഞ്ഞ് ആദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, എം.ഉബൈദുള്ള എം.എല്‍.എ, ഇ.എം. നജീബ്, ടി.ബാലകൃഷ്ണന്‍ ഐ.എ.എസ്, എം.സി.ഖമറുദ്ദീന്‍, ധന്യ ബാബു, തോന്നക്കല്‍ ജമാല്‍ അന്‍വര്‍ പള്ളിക്കല്‍ എന്നിവര്‍ അനുമോദന പ്രസംഗം നടത്തി.

ജി.സി.ഗോപാല പിള്ള (മാനേജ്മന്റ്), ആര്‍. രാജേഷ് (പ്രോപ്പര്‍ട്ടി മാനേജ്മന്റ്), മുഹമ്മദ് സിറാജുദ്ദീന്‍ (മാന്‍പവര്‍ കണ്‍സള്‍ട്ടന്റ്), എം.ആര്‍.നാരായണന്‍ (ടൂറിസം), ഇല്യാസ് കൂളിയാക്കല്‍ (ഐ.ടി.), അബ്ദുള്ള ഇബ്രാഹിം (യംഗ് ബിസിനസ് മാന്‍) എന്നിവരും സഹൃദയ എക്‌സലന്‍സ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.












Click it and Unblock the Notifications