Get Updates
Get notified of breaking news, exclusive insights, and must-see stories!

നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ ഇക്കാര്യം ശ്രദ്ധിക്കണം; അല്ലെങ്കില്‍ യാത്ര വൈകിയേക്കും

ദുബായ്: പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പിങ് ഒഴിവാക്കിയ സാഹചര്യത്തില്‍ നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. എമിറേറ്റ്‌സ് ഐഡി കൈവശമുണ്ടായിരിക്കണം. വിമാനത്താവളങ്ങളിലെ പരിശോധനകളില്‍ തടസം നേരിടാതിരിക്കാനാണിത്. ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ഏപ്രിലില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ എമിറേറ്റ്‌സ് ഐഡിയാണ് തിരിച്ചറിയല്‍ രേഖയായി പരിഗണിക്കുക എന്ന് വ്യക്തമാക്കിയിരുന്നു. വിസ സ്റ്റാമ്പിങിന് ഉപയോഗിക്കുന്ന വിവരങ്ങളെല്ലാം തിരിച്ചറിയല്‍ കാര്‍ഡിലുണ്ട്. വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും.

p

ഐഡി കൈവശമില്ലാത്തവര്‍ക്ക് വിമാനത്താവളങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നുവെന്ന് അടുത്തിടെ നാട്ടിലെത്തിയവര്‍ പറയുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ വേളയില്‍ ഏറെ നേരം പരിശോധനയ്ക്ക് വേണ്ടി സമയം നഷ്ടമായി എന്ന് ഷാര്‍ജയില്‍ നിന്ന് വന്ന നിധീഷ് കട്ടില്‍ പറഞ്ഞു. പാസ്‌പോര്‍ട്ടില്‍ റസിഡന്‍സ് വിസ സ്റ്റാമ്പ് ചെയ്തിരുന്നില്ല. ഈ സാഹചര്യത്തില്‍ ഐഡി കാര്‍ഡ് കാണിച്ചപ്പോഴാണ് പോകാന്‍ അനുവദിച്ചത്.

പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്ന സമ്പ്രദായം യുഎഇ കഴിഞ്ഞാഴ്ച പൂര്‍ണണായി അവസാനിപ്പിച്ചിട്ടുണ്ട്. അതിവേഗം വിസാ നടപടികളും മറ്റും പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. യുഎഇയിലെ ചില എമിറേറ്റ്‌സുകള്‍ വിസ സ്റ്റാമ്പിങ് നേരത്തെ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ദുബായ് ഉള്‍പ്പെടെ എല്ലാ എമിറേറ്റ്‌സുകളും ഈ മാസം മുതല്‍ പുതിയ രീതിയിലേക്ക് മാറി. യുഎഇയിലെ തിരിച്ചറിയല്‍ കാര്‍ഡ് ആയിരിക്കും ഇതിന് പകരമായി ഉപയോഗിക്കുക.

നിലവില്‍ വിസ സ്റ്റാമ്പ് ചെയ്തവര്‍ക്ക് തടസങ്ങളുണ്ടാകില്ല. കാലാവധി കഴിഞ്ഞാല്‍ സ്റ്റാമ്പിങ് ഉണ്ടാകില്ല. യുഎഇയില്‍ താമസത്തിന് അനുമതി ലഭിച്ചാല്‍ ബന്ധപ്പെട്ട വെബ് സൈറ്റില്‍ നിന്ന് ഐഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. യാത്രാ വേളകളില്‍ ഉപയോഗിക്കാം. വ്യക്തിയുടെ പൂര്‍ണ വിവരം എമിറേറ്റ് ഐഡി കാര്‍ഡിലുണ്ടാകും. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര്, തസ്തിക, കാലാവധി, ഏത് എമിറേറ്റ് ആണ് ഇഷ്യു ചെയ്തത് തുടങ്ങി എല്ലാ വിവരങ്ങളും ഐഡി കാര്‍ഡിലുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+