Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ നിന്നും വെറും 6453 രൂപയ്ക്ക് കോഴിക്കോടേക്ക് പറക്കാം: വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്

അവധിക്കാലമായതോടെ വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള ടിക്കറ്റ് നിരക്കില്‍ വലിയ വർധനവായിരുന്നു വിമാനക്കമ്പനികള്‍ വരുത്തിയത്. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് ടിക്കറ്റ് നിരക്കും വർധിപ്പിച്ച് അക്ഷരാർത്ഥത്തില്‍ പ്രവാസികളെ പിഴിയുകയായിരുന്നു. യു എ ഇയില്‍ നിന്ന് നാട്ടിലേക്കും നാട്ടില്‍ നിന്ന് തിരിച്ച് യു എ ഇയിലേക്കുമുള്ള ടിക്കറ്റ് നിരക്കില്‍ ഇരട്ടിയോളം അധികമായിരുന്നു വർധനവ്. ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്ത് അയക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തിരക്ക് കുറഞ്ഞതോടെ വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വലിയ ഇളവുകളാണ് വിമാന കമ്പനികള്‍ ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. പെരുന്നാള്‍ പ്രമാണിച്ച് കുടുംബത്തോടൊപ്പം നാട്ടിലേക്ക് വരാന്‍ ഒരുങ്ങുന്ന പ്രവാസികള്‍ക്ക് ഉള്‍പ്പടെ ഇത് വലിയ അനുഗ്രഹമാവും. യു എ ഇയില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന നിരക്ക് 6500 ലാണ് ആരംഭിക്കുന്നത്.

 flights

പെരുന്നാളിനും വിഷുവിനും ടിക്കറ്റ് ഉയർന്ന് തന്നെ

അതേസമയം, പെരുന്നാളിനും വിഷുവിനും തൊട്ടും മുമ്പുള്ള ദിവസങ്ങളിലെ നിരക്കില്‍ വലിയ വർധനവുണ്ട്. എന്നാല്‍ രണ്ടോ മൂന്നോ ദിവസം മുമ്പും ശേഷവും നാട്ടിലെത്താന്‍ സാധിക്കുന്നവർക്ക് നിരക്ക് ഇളവ് അനുഗ്രഹമായേക്കും. 950 ദിർഹം (21,234 രൂപ) വരെ ആയിരുന്ന വിമാന ടിക്കറ്റ് നിരക്കാണ് ഇപ്പോള്‍ കുറഞ്ഞിരിക്കുന്നത്. ജനപ്രിയ ടിക്കറ്റ് വെബ്‌സൈറ്റുകളായ മെയ്ക്ക് മൈ ട്രിപ്പ്, ക്ലിയർ ട്രിപ്പ് എന്നിവ വഴി നിങ്ങള്‍ക്കും ടിക്കറ്റ് നിരക്ക് പരിശോധിക്കും.

റാസൽഖൈമയിൽ നിന്ന് മുംബൈയിലേക്കുള്ള നിരക്ക് 309 ദിർഹത്തിലാണ് ആരംഭിക്കുന്നതെങ്കില്‍ കോഴിക്കോടേക്ക് ഇതിലും ചെറിയ തുകയ്ക്ക് എത്താം. ഏപ്രില്‍ 14 ന് റാസൽഖൈമ- കോഴിക്കോട് എയർ ഇന്ത്യ വിമാന ടിക്കറ്റിന് 6873 രൂപമാത്രമാണുള്ളതെന്നാണ് മെയ്ക്ക് മൈ ട്രിപ്പ് വ്യക്തമാക്കുന്നത്. 8000 മുതല്‍ 10000 വരെ നിരക്കിലും ടിക്കറ്റ് ലഭ്യമാണ്.

 kochi

യു എ ഇ - കോഴിക്കോട് ടിക്കറ്റ് നിരക്ക്

കോഴിക്കോട് നിന്നും തിരിച്ച് റാസൽഖൈമയിലേക്കുള്ള ടിക്കറ്റുകള്‍ 10347 രൂപ മുതല്‍ ലഭ്യമാണ്. ഷാർജയില്‍ നിന്നും കോഴിക്കോടേക്കുള്ള ടിക്കറ്റിലാണ് ഏറ്റവും വലിയ കുറവുള്ളത്. ഏപ്രില്‍ 14 മുതല്‍ 24 വരേയുള്ള ദിവസങ്ങളില്‍ 6453 രൂപ മുതല്‍ 9260 രൂപ വരേയുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്. എന്നാല്‍ ഇരുപതാം തിയതി 16137 രൂപയാണ് ടിക്കറ്റ് നിരക്ക്.

Job Vastu: എത്ര അലഞ്ഞിട്ടും ജോലിയൊന്നും ശരിയാവുന്നില്ലേ: വാസ്തുവില്‍ പറയുന്ന ഈ പരിഹാരങ്ങള്‍ ശ്രദ്ധിക്കൂ

ഷാർജ കണ്ണൂർ ടിക്കറ്റുകള്‍ 7464 രൂപയിലും ഷാർജ-കൊച്ചി ടിക്കറ്റുകള്‍ 6981 രൂപയിലും ആരംഭിക്കുന്നു. ദുബായില്‍ നിന്നും കോഴിക്കോടേക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 14ാം തിയതിയിലെ 6873 രൂപയാണ്. കണ്ണൂരിലേക്കാണെങ്കില്‍ ടിക്കറ്റുകള്‍ ആരംഭിക്കുന്നത് 7464 രൂപയിലാണ്. തിരികെയുള്ള ടിക്കറ്റുകള്‍ 10000 ത്തിന് മുകളിലും തുടങ്ങുന്നു.

ദുബായി ടു മംഗലാപുരം - 386 ദിർഹം

മറ്റ് ഇന്ത്യന്‍ നഗരങ്ങളുടെ കാര്യം രിശോധിക്കുകയാണെങ്കില്‍ മെയിക്ക് മൈ ട്രിപ്പ് ആപ്പ് അനുസരിച്ച് റാസൽഖൈമയിൽ നിന്ന് മുംബൈയിലേക്കുള്ള നിരക്ക് 309 ദിർഹത്തിൽ (6,906 രൂപ) ആരംഭിക്കുന്നു. ദുബായിൽ നിന്ന് മംഗലാപുരത്തേക്ക് 386 ദിർഹത്തിൽ (8,627 രൂപ) ആരംഭിക്കുമ്പോള്‍ ദുബായിൽ നിന്ന് മുംബൈയിലേക്ക് 319 ദിർഹമാണ് (7,130 രൂപ) നല്‍കേണ്ടത്.

അബുദാബിയിൽ നിന്ന് ചെന്നൈയിലേക്ക് 362 ദിർഹത്തിനും (8,091 രൂപ) ദുബായിൽ നിന്ന് ഹൈദരാബാദിലേക്ക് 404 ദിർഹത്തിനും (9,030 രൂപ) സഞ്ചരിക്കാം. ക്ലിയർ ട്രിപ്പ് പ്രകാരം റാസൽഖൈമയിൽ നിന്ന് മുംബൈയിലേക്ക് 325 ദിർഹത്തിലും (7,264 രൂപ) ഷാർജയിൽ നിന്ന് മുംബൈയിലേക്ക് 330 ദിർഹത്തിനും (7,376 രൂപ) ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+