Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂളുകള്‍ പൂട്ടും, വാര്‍ഷിക തന്ത്രം പ്രയോഗിച്ച് തുടങ്ങി, പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പിനികള്‍

നാട്ടിലെ സ്‌കൂളുകളില്‍ അവധിക്കാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം. ഏപ്രില്‍ ഒന്നിന് കേരളത്തിലെ സ്‌കൂളുകള്‍ പൂട്ടും. ജൂണ്‍ അവസാനത്തോടെ യുഎഇയിലെ സ്‌കൂളുകളിലും അവധിക്കാലമാണ്.

ഷാര്‍ജ; നാട്ടിലെ സ്‌കൂളുകളില്‍ അവധിക്കാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം. ഏപ്രില്‍ ഒന്നിന് കേരളത്തിലെ സ്‌കൂളുകള്‍ പൂട്ടും. ജൂണ്‍ അവസാനത്തോടെ യുഎഇയിലെ സ്‌കൂളുകളിലും അവധിക്കാലമാണ്. ഇത് കണക്കിലെടുത്ത് വിമാന കമ്പിനികള്‍ വര്‍ഷംതൊറും ചെയ്യുന്ന സീസണ്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചു.

അവധിയ്ക്ക് നാട്ടിലേക്ക് പറക്കാന്‍ ഒരുങ്ങുന്ന പ്രവാസികളുടെ കൈയില്‍ നിന്ന് ഇരട്ടി യാത്രനിരക്ക് വാങ്ങിക്കുന്നത് ഇത് ആദ്യമായല്ല. എല്ലാ വര്‍ഷവും പതിവ് തെറ്റിക്കാതെ വിമാന കമ്പിനികള്‍ പ്രവാസികളില്‍ നിന്ന് കൊള്ള ലാഭം കൊയ്യാറുണ്ട്.

 കേരളത്തില്‍ നിന്നും

കേരളത്തില്‍ നിന്നും

ജൂണ്‍ അവസാനത്തോടെ യുഎഇയിലെ സ്‌കൂളുകളും പൂട്ടും. അത് കണക്കിലെടുത്ത് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകളും വര്‍ദ്ധിച്ച് തുടങ്ങി. എന്നാല്‍ യുഎഇയിലെ സ്‌കൂളുകള്‍ എന്ന് പൂട്ടുമെന്ന കാര്യത്തില്‍ ഉറപ്പില്ലാത്തക്കൊണ്ട് പലരും ടിക്കറ്റ് എടുത്തുട്ടില്ല. ജൂണ്‍ 25ന് പൂട്ടുമെന്നാണ് പറയുന്നത്.

വലിയ പെരുന്നാളിലും വലവീശി

വലിയ പെരുന്നാളിലും വലവീശി

സെപ്തംബര്‍ ആദ്യ ആഴ്ച ചെറിയ പിറന്നാളുള്ളതിനാല്‍ അവിടെയും വിമാന കമ്പിനികള്‍ തന്റെ നിരക്ക് തന്ത്രം പ്രയോഗിച്ചു. അതോടെ അവധിയ്ക്ക് പോകുന്നതിനും തിരിച്ച് വരവിലും ഭീമമായ തുകയാണ് വര്‍ദ്ധിക്കുന്നത്.

ഫെബ്രുവരി മുതല്‍

ഫെബ്രുവരി മുതല്‍

ഫെബ്രുവരി അവസാനം മുതലാണ് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കൂട്ടിയത്. ജനുവരി ഒന്നോടെ തന്നെ നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. ഇനി അവധിക്കാലം തീരുന്നതോടെ ടിക്കറ്റ് നിരക്ക് കുറയാന്‍ സാധ്യതയില്ലെന്നാണ് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നത്.

2500 മുതല്‍ 3000 വരെ

2500 മുതല്‍ 3000 വരെ

ഇപ്പോള്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് പോയി വരാന്‍ 2500 മുതല്‍ 3000 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. സ്‌കൂള്‍ അടയ്ക്കുന്ന ഡേറ്റ് അറിഞ്ഞാല്‍ ഇനിയും നിരക്ക് കൂടാനാണ് സാധ്യത.

ബജറ്റ് എയര്‍ലൈനുകള്‍

ബജറ്റ് എയര്‍ലൈനുകള്‍

ബജറ്റ് എയര്‍ലൈനുകളായ എയര്‍ ഇന്ത്യ, എയര്‍ അറേബ്യ, ഇന്‍ഡിഗോ എന്നിവ 2500 ദിര്‍ഹം മുതല്‍ മുകളിലേക്കാണ് ഈടാക്കുന്നത്. മുംബൈ വഴി പോകുമ്പോള്‍ 1900 മുതല്‍ മുകളിലേക്കുമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+