കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ എല്ലാവര്‍ക്കും സൗജന്യ കൊറോണ വാക്‌സിന്‍; അറിയേണ്ടതെല്ലാം...

Google Oneindia Malayalam News

ദുബായ്: യുഎഇയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും സൗജന്യമായി കൊറോണ വാക്‌സിന്‍ നല്‍കാന്‍ ഭരണകൂടത്തിന്റെ തീരുമാനം. 16 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. രാജ്യത്ത് 205 കേന്ദ്രങ്ങളാണ് ഇതിന് സൗകര്യപ്പെടുത്തിയിട്ടുള്ളത്. നേരത്തെ ബുക്ക് ചെയ്തവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ആരോഗ്യ മന്ത്രാലയത്തിന്റെ ആപ്ലിക്കേഷന്‍ വഴിയാണ് ബുക്ക് ചെയ്യേണ്ടത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാം.

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

23

അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലാണ് ആപ്പ് ഒരുക്കിയിട്ടുള്ളത്. റസിഡന്‍സ്, ഫാമിലി, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേകമായി ബുക്ക് ചെയ്യാന്‍ ആപ്പില്‍ സൗകര്യമുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വീട്ടിലെത്തി വാക്‌സിനേഷന്‍ നല്‍കാനുള്ള അപേക്ഷയും നല്‍കാം.'

മമ്മൂട്ടിയോ പിണറായി വിജയനോ? 'വണ്‍' റിലീസ് തടയണം, രമേശ് ചെന്നിത്തല പരാതി നല്‍കി- റിപ്പോര്‍ട്ട്മമ്മൂട്ടിയോ പിണറായി വിജയനോ? 'വണ്‍' റിലീസ് തടയണം, രമേശ് ചെന്നിത്തല പരാതി നല്‍കി- റിപ്പോര്‍ട്ട്

പേര്, ഐഡി, ഫോണ്‍ നമ്പര്‍, താമസ സ്ഥലം, താല്‍പ്പര്യമുള്ള തിയ്യതി, വാക്‌സിനേഷന്‍ കേന്ദ്രം, സമയം തുടങ്ങിയ വിവരങ്ങളാണ് ആപ്പില്‍ നല്‍കേണ്ടത്. കൊറോണ രോഗവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആപ്പില്‍ ലഭ്യമായിരിക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ 80011111 എന്ന നമ്പറില്‍ വിളിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും ബുക്കിങ് സ്വീകരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.

ട്രെൻഡി ലുക്കിൽ നേഹ - ചിത്രങ്ങൾ കാണാം

ആ 6000 വോട്ടുകള്‍ ആര്‍ക്ക് കിട്ടും... നെഞ്ചിടിപ്പ് കൂടി പികെ ഫിറോസ്, ആശങ്ക ഒഴിയാതെ അബ്ദുറഹ്മാനുംആ 6000 വോട്ടുകള്‍ ആര്‍ക്ക് കിട്ടും... നെഞ്ചിടിപ്പ് കൂടി പികെ ഫിറോസ്, ആശങ്ക ഒഴിയാതെ അബ്ദുറഹ്മാനും

English summary
UAE give free Coronavirus Vaccination to All Residence; All Details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X