Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുന്നാള്‍: ദുബായിലും അജ്മനിലും ശന്പളം നേരത്തേ ലഭിയ്ക്കും

Ramzan
ദുബായ്: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ദുബായിലെയും അജ്മനിലെയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജൂലൈയിലെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം. ഇദൈുള്‍ ഫിത്തറിനോട് അനബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശ്‌നപളം നേരത്തെ നല്‍കാന്‍ ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഉത്തരവിട്ടു.

ഭരണാധികാരിയുടെ നിര്‍ദ്ദേശ പ്രകാരം ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജൂലൈ 20 ന് ശമ്പളം ലഭിയ്ക്കും. ഇതിന് വേണ്ട നടപടികള്‍ ദുബായ് ധനകാര്യ വകുപ്പ് ആരംഭിച്ചു.

അജ്മനിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജൂലൈ 22 ന് ശമ്പളം ലഭിയ്ക്കുമെന്ന് അജ്മന്‍ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുവൈമി പറഞ്ഞു. ഷെയ്ഖ് ഹുമൈദിന്റെ ഉത്തരവ് നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ അജ്മന്‍ ധനകാര്യ വിഭാഗവും ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പള വിതരണത്തെപ്പറ്റി വിവരങ്ങള്‍ ലഭ്യമല്ല.

ചെറിയ പെരുന്നാളിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനായാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശന്പളം നേരത്തെ നല്ഡകാന്‍ വിവിധ എമിറേറ്റുകള്‍ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+